കൊവിഡ് വ്യാപനം; വാക്സിൻ സമ്പൂര്‍ണ്ണ പരിഹാരമാവില്ലെന്ന് ലോകാരോഗ്യസംഘടന

കൊവിഡിനെ തടയാൻ തൽകാലം ഒരു ഒറ്റമൂലി, നിലവില്‍ ലോകത്തിനുമുന്നിൽ ഇല്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മേധാവി,ടെഡ്‌റോസ്‌ അധാനോം. കൊവിഡിന് വാക്സിൻ ഒരു സമ്പൂര്‍ണ്ണ പരിഹാരമാവില്ലെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്.

ഒരിക്കലും അത്തരമൊരു ഒറ്റമൂലി പരിഹാരം ഉണ്ടായില്ലെന്നും വരാമെന്നും സംഘടന പറുയുന്നു. നിരവധി വാക്സിനുകൾ അവസാനഘട്ട പരീക്ഷണങ്ങളിലാണ്. അവയുടെ ഫലം കാത്തിരിക്കുന്ന സമയം സാമൂഹിക അകലവും വ്യാപക പരിശോധനകളും അടക്കമുള്ള പ്രതിരോധ മാര്‍ഗങ്ങളും കർശനമായി തുടരണമെന്നും ലോകാരോഗ്യ സംഘടന മേധാവി വ്യക്തമാക്കി.

ലോകാരോഗ്യ സംഘടന മൂന്നു മാസങ്ങൾക്ക് മുമ്പ് കൊവിഡ് 19 അടിയന്തര സമിതി കൂടുമ്പോള്‍ ഉണ്ടായിരുന്നതിനേക്കാൾ അഞ്ചു മടങ്ങ് വർധിച്ച് 1.75 കോടിയായി. അതേസമയം കൊവിഡ് മരണങ്ങൾ മൂന്നിരട്ടിയായി 68,000-ത്തിലെത്തിയെന്നും ടെഡ്രോസ് പറഞ്ഞു.

ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ റിപ്പോർട്ട് പ്രകാരം 1,81,02,671 പേർക്കാണ് ലോകത്ത് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 6,89,625പേർ കൊവിഡ് ബാധിച്ച് മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here