ലോകത്ത് ഏറ്റവും വേഗത്തിൽ കൊവിഡ് പടരുന്ന രാജ്യമായി ഇന്ത്യ; പ്രതിദിന രോഗികളുടെ എണ്ണത്തിൽ അമേരിക്കയെ മറികടന്നു

ലോകത്ത് ഏറ്റവും വേഗത്തിൽ രോഗം പടരുന്ന രാജ്യമായി ഇന്ത്യ. പ്രതിദിന രോഗികളുടെ എണ്ണത്തിൽ അമേരിക്കയെ മറികടന്നു. 52, 050 പേർക്ക് ഒറ്റദിവസത്തിനുള്ളിൽ രോഗം പടർന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.ആകെ രോഗ ബാധിതരുടെ എണ്ണം പതിനെട്ടര ലക്ഷം കടന്നു. തെലങ്കാനയിലെ മുതിർന്ന സിപിഐഎം നേതാവും 3 തവണ എം. എൽ. എ യുമായിരുന്ന എസ്. രാജയ്യ കോവിഡ് ബാധിച്ചു മരിച്ചു. കർണാടകയിൽ മുഖ്യമന്ത്രിയ്ക്ക് പിന്നാലെ പ്രതിപക്ഷം നേതാവ് സിദ്ധരാമയ്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു.

ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ള അമേരിക്കയിൽ പ്രതിദിന രോഗികൾ 49, 038. രണ്ടാമത്തെ രാജ്യമായ ബ്രസീലിൽ 24, 801. എന്നാൽ രണ്ട് രാജ്യങ്ങളെയും മറി കടന്ന ഇന്ത്യയിൽ പ്രതിദിനം 52, 050 ആയി രോഗികൾ. ഇതോടെ ആകെ രോഗ ബാധിതർ 18, 55, 746.803 പേർ ഒറ്റ ദിവസത്തിനുള്ളിൽ മരണമടഞ്ഞു. 38938 പേർ ആകെ മരിച്ചു. ഐ സി എം ആർ നടത്തുന്ന പ്രതിദിന പരിശോധനയുടെ എണ്ണം വര്ദ്ധിച്ചു. തിങ്കളാഴ്ച 6, 61, 182 പേരിൽ പരിശോധന നടത്തി.

തെലങ്കാനയിലെ മുതിർന്ന സിപിഐഎം നേതാവും 3 തവണ എം. എൽ. എ യുമായിരുന്ന എസ്. രാജയ്യ കോവിഡ് ബാധിച്ചു മരിച്ചു. 59 വയസായിരുന്നു. പത്തു ദിവസം മുൻപ് പനി ബാധിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു.മികച്ച ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം വിജയവാഡയിലെ ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കർണാടകയിൽ മുഖ്യമന്ത്രിയ്ക്ക് പിന്നാലെ പ്രതിപക്ഷം നേതാവ് സിദ്ധരാമയ്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു.

ത്രിപുര മുഖ്യമന്ത്രി വിപ്ലവ ദേവിന്റെ കുടുംബാഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. പത്തു ദിവസമായി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ കോവിഡ് പരിശോധന ഫലം വീണ്ടും പോസിറ്റീവ് ആയി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നില തൃപ്തികാര്മെന്ന് ഡോക്ടർമാർ അറിയിച്ചു. അതേ സമയം ഓസ്‌ഫോർഡ് സർവകലാശാല വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്സിന്റെ ഇന്ത്യയിലെ പരീക്ഷണത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News