സ്വകാര്യ ഭാഗങ്ങളിലടക്കം കത്തി കൊണ്ട് ആഴത്തിൽ മുറിപ്പെടുത്തി; കോലഞ്ചേരിയില്‍ എഴുപത്തിയഞ്ചുകാരിയെ പീഡിപ്പിച്ചതായി പരാതി

എറണാകുളം കോലഞ്ചേരിയില്‍ എഴുപത്തിയഞ്ചുകാരി ക്രൂരമായ പീഡനത്തിന് ഇരയായതായി പരാതി. സ്വകാര്യ ഭാഗങ്ങളിലടക്കം കത്തി ഉപയോഗിച്ച് ആഴത്തിൽ മുറിവേറ്റ ഇവരെ ശസ്ത്രക്രിയക്ക് വിധേയയാക്കി.

കോലഞ്ചേരിയിലെ വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്താണ് പീഡനം നടന്നത്. അക്രമത്തില്‍ സ്ത്രീയുടെ ശരീരത്തില്‍ പലയിടത്തും മുറിവേറ്റിട്ടുണ്ട്.

നിലവില്‍ ഇവര്‍ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി കേലഞ്ചേരി പൊലീസ് അറിയിച്ചു. പരിക്കേറ്റ സത്രീക്ക് ഓർമ്മക്കുറവും മാനസിക അസ്വാസ്ഥ്യവുമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News