സ്വർണക്കടത്ത് കേസ്; അന്വേഷണ സംഘത്തെ യുഎഇയിലേക്ക് അയക്കാൻ എൻഎഐ

സ്വർണക്കടത്ത് കേസിൽ യുഎഇയിലേക്ക് അന്വേഷണ സംഘത്തെ അയക്കാൻ എൻഎഐ. അന്വേഷണ സംഘത്തെ യു.എ.ഇയിലേക്ക് അയയ്ക്കാന്‍ എന്‍.ഐ.എ തീരുമാനമായി. നയതന്ത്ര ബാഗുകള്‍ കൈകാര്യം ചെയ്യുന്ന രീതിയും ഹവാല ഇടപാടുകളും സംഘം അന്വേഷിക്കും.

നയതന്ത്രബാഗ് കൈകാര്യം ചെയ്യുന്നവരെ കുറിച്ച് അന്വേഷിക്കും. അന്വേഷണ സംഘത്തിന്റെ യു.എ.ഇ യാത്രയുമായി ബന്ധപ്പെട്ട് ഇന്ത്യ വൈകാതെ യു.എ.ഇയുടെ അനുമതി തേടുമെന്നാണ് വിവരം.

യു.എ.ഇയില്‍ നയതന്ത്ര ബാഗ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചും അവരുമായി ബന്ധമുള്ള ഇന്ത്യക്കാരെക്കുറിച്ചും സംഘം വിശദമായ അന്വേഷണം നടത്തും. യു.എ.ഇ സ‍ര്‍ക്കാരിന്റെ അനുമതിയും തുടര്‍ന്ന് സ്വീകരിക്കുന്ന നിലപാടും ഇക്കാര്യത്തില്‍ നിര്‍ണായകമാകും. സ്വര്‍ണക്കടത്ത് കേസിലെ തീവ്രവാദ ബന്ധത്തിന്റെ വിശദാംശങ്ങള്‍ അടങ്ങിയ കേസ് ഡയറി എന്‍.ഐ.എ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News