കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കൊവിഡ് സ്ഥിരീകരിച്ചു

കർണാടക മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ സിദ്ധരാമയ്യ തന്നെയാണ് രോഗ വിവരം അറിയിച്ചത്.താമുമായി സമ്പർക്കത്തിൽ വന്നവര്‍ നിരീക്ഷണത്തിലേക്ക് മാറണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചു.

ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നതിനെത്തുടര്‍ന്ന് ഇന്നലെ രാത്രിയോടെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.മുഖ്യമന്ത്രി യെദ്യൂരപ്പയും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. മുഖ്യമന്ത്രിയുടെ മകള്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍, കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ തുടങ്ങി രാജ്യത്തെ മുന്‍നിര രാഷ്ട്രീയ നേതാക്കള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel