ട്രഷറി തട്ടിപ്പ്; അഞ്ചു ദിവസത്തിനകം റിപ്പോര്‍ട്ട് ലഭിക്കും, അതിന്റെ അടിസ്ഥാനത്തില്‍ നടപടിയെന്ന് മന്ത്രി തോമസ് ഐസക്ക്; മുന്‍പും ഇത്തരം തട്ടിപ്പ് നടന്നോയെന്ന് പരിശോധിക്കും

തിരുവനന്തപുരം: ട്രഷറി തട്ടിപ്പു കേസില്‍ അഞ്ചു ദിവസത്തിനകം റിപ്പോര്‍ട്ട് ലഭിക്കുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി തോമസ് ഐസക്ക്.

ആരാണ് തട്ടിപ്പിന് ഉത്തരവാദിയെന്ന് സാങ്കേതിക പരിശോധനയ്ക്ക് ശേഷം മാത്രമെ വ്യക്തമാകൂ. പാസ്‌വേഡുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പൊതുവേ ജാഗ്രതക്കുറവുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ തട്ടിപ്പ് മുന്‍പും നടന്നിരുന്നോയെന്ന് പരിശോധിക്കും. ട്രഷറിയുടെ ആകെ വിശ്വാസ്യതയെ തകര്‍ക്കുന്ന രീതിയില്‍ കാടടച്ചുള്ള വിമര്‍ശനം ഒഴിവാക്കണമെന്നും മന്ത്രി തോമസ് ഐസക്ക് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News