വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന സൂചനയാണ് ലഭിക്കുന്നതെന്നും ഏത് സാഹചര്യവും നേരിടാന്‍ സർക്കാർ തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിക്കാനുള്ള നടപടിയെടുക്കാന്‍ ജില്ലാ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മലവെള്ളപ്പാച്ചിലില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുമ്പോള്‍ തന്നെ സുരക്ഷിതമായി ജനങ്ങളെ മാറ്റിപാര്‍പ്പിക്കും. നേരത്തെ മാറാന്‍ തയ്യാറാകുന്ന ഇത്തരം പ്രദേശങ്ങളിലുള്ളവര്‍ക്കും സുരക്ഷിത താവളമൊരുക്കും.
നഗരങ്ങളില്‍ വെള്ളക്കെട്ടുകള്‍ ഉള്ളിടത്തുനിന്ന് ആളുകളെ മാറ്റും. എല്ലാ മലയോര പ്രദേശങ്ങളിലും സുരക്ഷാ നടപടികള്‍ കൂടുതല്‍ ശക്തമാക്കും. കോവിഡ് പശ്ചാത്തലത്തില്‍ കൂടുതല്‍ പേരെ ഒരുമിച്ച് താമസിപ്പിക്കാനാവില്ല. അകലം പാലിച്ച് താമസിപ്പിക്കാനും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കാനും നിര്‍ദേശം നല്‍കി.മുഖ്യമന്ത്രി അറിയിച്ചു.
Get real time update about this post categories directly on your device, subscribe now.