ഇടത് വിരുദ്ധ മാധ്യമങ്ങളുടെ വ്യാജവാര്‍ത്തകള്‍ പൊളിച്ച്, സത്യാവസ്ഥ ജനങ്ങളെ അറിയിച്ച് കൈരളി ന്യൂസ്; അഭിനന്ദനങ്ങളുമായി പിവി അന്‍വര്‍

ഇടതുപക്ഷ വിരുദ്ധ മാധ്യമങ്ങളുടെ വ്യാജവാര്‍ത്തകള്‍ പൊളിച്ച്, സത്യാവസ്ഥ ജനങ്ങളെ അറിയിക്കുന്ന കൈരളി ന്യൂസ് ചാനലിനെ അഭിനന്ദിച്ച് പിവി അന്‍വര്‍ എംഎല്‍എ.

പിവി അന്‍വറിന്റെ വാക്കുകള്‍: ഇടതുപക്ഷ വിരുദ്ധ മാധ്യമങ്ങളുടെ ഓരോ വ്യാജവാര്‍ത്തകളും കൃത്യമായി തന്നെ പിന്തുടര്‍ന്ന്, സത്യാവസ്ഥ ജനങ്ങളെ അറിയിക്കുന്നതില്‍ ഇന്ന് കൈരളി ചാനലും അതിന്റെ പ്രവര്‍ത്തകരും വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അത് കൊണ്ട് തന്നെ, ഈ മാധ്യമ സിന്‍ഡിക്കേറ്റുകളുടെ നുണകഥകള്‍ക്ക് കഴിഞ്ഞ കുറച്ച് നാളുകളായി അല്‍പ്പായുസേ ഉണ്ടാകാറുള്ളൂ.

ഇടതുപക്ഷത്തേ അക്രമിക്കുക..
അത് മാത്രം അജണ്ടയായി ഏറ്റെടുത്ത്, പൊതുമണ്ഡലത്തില്‍ അതിനുള്ള വ്യാജവാര്‍ത്തകളും അസത്യങ്ങളും പ്രചരിപ്പിക്കുന്നതില്‍ കൃത്യമായ സംഘടിത പ്രവര്‍ത്തനം ഇന്നിവിടെ നടക്കുന്നുണ്ട്. ഓമനകുട്ടനെ പോലെയുള്ളവര്‍, അവര്‍ ഇടതുപക്ഷത്തിന്റെ ഭാഗമായതിനാല്‍ മാത്രം ക്രൂശിക്കപ്പെടാന്‍ വിധിക്കപ്പെട്ടവരാണ്. ഈ സാഹചര്യത്തിന് ഇന്ന് മാറ്റം വന്നിട്ടുണ്ട്.

കണ്ണൂരിലെ പയ്യന്നൂര്‍ ധനരാജ് വധക്കേസിലെ രണ്ടാം പ്രതി അടക്കമുള്ള ആര്‍.എസ്.എസ് ക്രിമിനല്‍ സംഘത്തെ കഴിഞ്ഞ ദിവസം പൂക്കോട്ടുംപാടം പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ചില ഗൂഡ ലക്ഷ്യങ്ങളോടെയാണ് ഇവര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്തതെന്ന് വ്യക്തം. നിമിഷങ്ങള്‍ക്കം ഇവരെ സ്റ്റേഷനില്‍ നിന്ന് ജാമ്യത്തിലിറക്കാനെത്തിയത് നിലമ്പൂരിലെ അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാക്കളാണ്. ഇതൊന്നും ഇവിടുത്തെ പ്രമുഖ മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം ഒരു വാര്‍ത്തയേ അല്ല.

നിലമ്പൂരിലെ പഴയ ചരിത്രം പുനരാവിഷ്‌ക്കരിക്കാനുള്ള ചില കറുത്ത ശക്തികളുടെ തിരക്കഥ ജനങ്ങളില്‍ എത്തിച്ചത് കൈരളി ചാനലും അതിന്റെ മലബാര്‍ മേഖലാ ചീഫ് പി.വി.കുട്ടനുമാണ്.

കൈരളി ചാനലും, നമ്മള്‍ ഓരോരുത്തവരും ഒരേ മനസ്സോടെയും ലക്ഷ്യത്തോടെയും പ്രവര്‍ത്തിച്ചാല്‍ ഒരു മാധ്യമ സിന്‍ഡിക്കേറ്റുകള്‍ക്കും ഇടതുപക്ഷത്തിന്റെ മുന്നേറ്റത്തെ തകര്‍ക്കാനാവില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News