75 കാരിയെ ക്രൂരമായി പീഡിപ്പിച്ച സംഭവം; വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു; മൂന്നു പേരെ പൊലീസ് ചോദ്യം ചെയ്യുന്നു

എറണാകുളം കോലഞ്ചേരിയില്‍ 75 കാരിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത പോലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്.

വൃദ്ധയ്ക്ക് ഓര്‍മ്മ കുറവുള്ളതിനാല്‍ മൊഴി രേഖപ്പെടുത്താനാകാത്തത് അന്വേഷണത്തെ ബാധിക്കുമെന്ന് പോലീസ് പറയുന്നു. ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതായി വിവരമുണ്ട്. 75കാരിയായ വൃദ്ധ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് ബന്ധുക്കള്‍ പരാതി നല്‍കിയിരിക്കുന്നത്.

കോലഞ്ചേരിയിലെ വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്താണ് പീഡനം നടന്നത്. അക്രമത്തില്‍ സ്ത്രീയുടെ ശരീരത്തില്‍ പലയിടത്തും മുറിവേറ്റിട്ടുണ്ട്. സ്വകാര്യ ഭാഗങ്ങളിലടക്കം കത്തി ഉപയോഗിച്ച് ആഴത്തിൽ മുറിവേറ്റ ഇവരെ ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നു. നിലവില്‍ ഇവര്‍ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News