കോഴിക്കോട് ജില്ലയില്‍ കൊവിഡ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

കോഴിക്കോട് മെഡിക്കൽ കോളജിൽ കൊവിഡ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. വടകര വെളളികുളങ്ങര സ്വദേശി സുലൈഖയാണ് മരിച്ചത്. ഹൃദയ സംബന്ധമായ ചികിത്സ കഴിഞ്ഞ ഇവർക്ക് പ്രമേഹവും വൃക്കരോഗവും ഉണ്ടായിരുന്നു. കുതിരവട്ടത്ത് നിന്ന് ചാടി പോയ ശേഷം പോലീസ് പിടിയിലായ അന്തേവാസിക്ക് കൊവിഡ് സ്ഥിരീകരിച്ചു. താനൂർ സ്വദേശിയായ യുവാവിനെ പിടികൂടിയ പോലീസുകാർ നിരീക്ഷണത്തിൽ

വെള്ളിയാഴ്ച മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ 63 കാരി വടകര വെളളികുളങ്ങര സ്വദേശി സുലൈഖയാണ് മരിച്ചത്. മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിൽ ഹൃദയസംബന്ധമായ ചികിത്സ തേടിയ ഇവർ വീട്ടിലെത്തി വിശ്രമത്തിനിടെ അസുഖബാധിത ആവുകയായിരുന്നു. കുടുംബാംഗങ്ങൾ ക്വാറൻ്റൈനിലാണ്.

കുതിരവട്ടത്ത് നിന്ന് ചാടി പോയ ശേഷം പോലീസ് പിടിയിലായ അന്തേവാസിക്കും കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ 22 ന് രക്ഷപ്പെട്ട താനൂർ സ്വദേശിക്കാണ് കൊവിഡ്. യുവാവിനെ പിടികൂടിയ കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റേഷനിലെ 10 പോലീസുകാർ നിരീക്ഷണത്തിൽ പോയി. രക്ഷപ്പെട്ട ശേഷം യുവാവ് തിരുവനന്തപുരത്ത് എത്തിയതായി വിവരം കിട്ടിയ പോലീസ് പി പി ഇ ക്വിറ്റ് ധരിച്ച് കൊവിഡ് മുൻകരുതലോടെയാണ് ഇയാളെ 24 ന് തിരൂരിൽ വെച്ച് പിടികൂടിയത്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിക്കുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണം വർധിക്കുന്നു. ഡോക്ടർമാരടക്കം 6 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 4 പി ജി ഡോക്ടർ, ഹൗസ് സർജൻ, നഴ്സ് എന്നിവർക്കാണ് രോഗബാധ. മുക്കം സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തിയ ഗർഭിണിക്ക് ആൻ്റിജൻ പരിശോധനയിൽ പോസിറ്റീവായി. ഇവരുടെ 7 മാസമായ ഗർഭസ്ഥ ശിശു മരിച്ചു. യുവതിയെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുടുംബാംഗങ്ങളെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News