സ്വര്‍ണക്കടത്ത്: യുഎപിഎ എങ്ങനെ നിലനില്‍ക്കുമെന്ന് എന്‍ഐഎ കോടതിയുടെ ചോദ്യം; സ്വപ്‌നയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് മാറ്റി; റമീസ് മൂന്നുദിവസം കൂടി എന്‍ഐഎ കസ്റ്റഡിയില്‍

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ യു എ പി എ നിലനില്‍ക്കുമോയെന്നാവര്‍ത്തിച്ച് എന്‍ ഐ എ കോടതി. സാമ്പത്തിക സുരക്ഷയെ തകര്‍ക്കുന്ന കുറ്റം യു എ പിഎയുടെ പരിധിയില്‍ വരുമെന്ന് എന്‍ ഐ എയുടെ വിശദീകരണം.

യു എ പി എ നിയമത്തിന്റെ 15ാം സെക്ഷനില്‍ പറയുന്ന പ്രകാരം രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്നവയെല്ലാം ഈ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് എന്‍ ഐ എക്ക് വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ വിജയകുമാര്‍ ചൂണ്ടിക്കാട്ടി.

പ്രതികള്‍ 20 തവണയായി 200 കിലോ സ്വര്‍ണ്ണമാണ് കടത്തിയത്.ഇത് കേവലം നികുതിവെട്ടിപ്പ് മാത്രമായി കാണാനാവില്ലെന്നും എന്‍ ഐ എ വാദിച്ചു. സാമ്പത്തിക സുസ്ഥിരതയെ തകര്‍ക്കുന്ന തരത്തില്‍ മുന്‍പും ഇത്തരം സ്വര്‍ണ്ണക്കടത്ത് നടന്നിട്ടുണ്ടെന്നും അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ വിശദീകരിച്ചു.

കേസ് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു സ്വപ്നയുടെ മറ്റൊരുവാദം.

എന്നാല്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.ഇതെത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ എന്‍ ഐ എ അന്വേഷണത്തിന് ഉത്തരവിട്ടതെന്നും അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു.

പ്രതിഭാഗത്തിന്റെ വിശദമായ വാദം കേള്‍ക്കുന്നതിനായി ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ച്ചത്തേക്ക് മാറ്റി.

ഇതിനിടെ കേസില്‍ രണ്ട് പേരെക്കൂടി അറസ്റ്റ് ചെയ്തതായി എന്‍ഐ എ അറിയിച്ചു.

കള്ളക്കടത്ത് സ്വര്‍ണ്ണവില്‍പ്പനക്ക് കൂട്ടുനിന്ന ഷെഫീഖ്,ഷറഫുദ്ദീന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.അതേ സമയം എന്‍ ഐ എയുടെ അപേക്ഷ പരിഗണിച്ച് പ്രധാന പ്രതി റമീസിന്റെ കസ്റ്റഡി കാലാവധി കോടതി മൂന്ന് ദിവസത്തേക്ക് കൂടി നീട്ടിനല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News