2020 സംസ്ഥാന ഓണം ബംബര്‍ ഭാഗ്യക്കുറി മന്ത്രി തോമസ് ഐസക്ക് പ്രകാശനം ചെയ്തു; ഒന്നാം സമ്മാനം 12 കോടി

2020 സംസ്ഥാന ഓണം ബംബര്‍ ഭാഗ്യക്കുറി മന്ത്രി തോമസ് ഐസക്ക് പ്രകാശനം ചെയ്തു. 12 കോടിയാണ് ഒന്നാം സമ്മാനം. 300 രൂപയുടേതാണ് ഓണം ബംബര്‍ ‍. ഭാഗ്യക്കുറി വില്‍പ്പനയിലൂടെ ലഭിക്കുന്ന ലാഭം പൂര്‍ണാമായും ആരോഗ്യ സുരക്ഷാപദ്ധതികള്‍ക്കാണ് ചെലവാക്കുക.

കൊവിഡ് പശ്ചാത്തലത്തില്‍ ലോട്ടറി വില്‍പന പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് പുതിയ ഓണം ബംബര്‍ വില്‍പനയാക്കായി എത്തുന്നത്. ഇതോടെ ലോട്ടറി വില്‍പനയിലൂടെ ഉപജീവനം നടത്തുന്ന നിരവധി സാധാരണക്കാര്‍ക്കാണ് ഗുണം ലഭിക്കുക. കൊവിഡ് ഭീഷണി മൂലം 2 മാസത്തോളം ലോട്ടറി വില്‍പന നടക്കാത്ത സ്ഥിതിവന്നു.

12 കോടി സമ്മാന തുകയില്‍ ഓണം ബംബര്‍ പുറത്തിറക്കിയെങ്കിലും ക‍ഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 40 ശതമാനത്തിന്‍റെ ഇടിവുണ്ടാകുമെന്നാണ് കരുതുന്നത്.

ലോട്ടറി വില്‍പന നടത്തുന്നവര്‍ക്കാവശ്യമായ മാസ്ക്കുകളും ഗൈൗസുകളും നേരത്തെ തന്നെ വിതരണം ചെയ്തിട്ടുണ്ട്. സര്‍ക്കാരിന്‍റെ വരുമാനത്തോടൊപ്പം നിരവധി പേരുടെ ജീവത മാര്‍ഗം കൂടിയാണ് ഭാഗ്യക്കുറികള്‍. സാധരണ ഗതിയില്‍ 7 ലോട്ടറികളുണ്ടായിരുന്ന സ്ഥാനത്ത നിലവില്‍ 3 ലോട്ടറി മാത്രമാണ് ഇപ്പോ‍ഴുള്ളത്.

അച്ചടിക്കുന്ന ലോട്ടറിയുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. ലോട്ടറി വില്‍പനയുടെ ലാഭം മു‍ഴുവന്‍ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ് ചെലവ‍ഴിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News