പ്രിയങ്കയുടെ പ്രസ്താവനയില്‍ ലീഗിന് അതൃപ്തി; നാളെ പാണക്കാട്ട് ലീഗ് ദേശീയ ഭാരവാഹികളുടെ യോഗം; പ്രിയങ്കയുടെ നിലപാടിനോട് പാര്‍ട്ടിക്ക് യോജിപ്പില്ലെന്ന് ഇടി മുഹമ്മദ് ബഷീര്‍

കോഴിക്കോട്: അയോധ്യ രാമക്ഷേത്ര നിര്‍മാണത്തില്‍ പ്രിയങ്ക ഗാന്ധി സ്വീകരിച്ച നിലപാടില്‍ അതൃപ്തി രേഖപ്പെടുത്തി മുസ്ലിം ലീഗ്.

വിഷയത്തില്‍ എന്തു നിലപാട് സ്വീകരിക്കണമെന്ന് ചര്‍ച്ച ചെയ്യാന്‍ നാളെ പാണക്കാട്ട് ലീഗ് ദേശീയ ഭാരവാഹികള്‍ യോഗം ചേരും. പാണക്കാട് തങ്ങളാണ് യോഗം വിളിച്ചത്.

പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റിന് പിന്നാലെയാണ് ലീഗിന്റെ അടിയന്തര നേതൃയോഗം.

പ്രിയങ്കയുടെ നിലപാടിനോട് പാര്‍ട്ടിക്ക് യോജിപ്പില്ലെന്ന് ലീഗ് നേതാവും എംപിയുമായ ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. പാര്‍ട്ടി നിലപാട് നാളെ നേതൃയോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ഇടി അറിയിച്ചു.

സൗഹൃദവും സാഹോദര്യവും ഉറപ്പിക്കുന്ന ഇന്ത്യയുടെ ദേശീയ ഐക്യത്തിന്റെ ആഘോഷമാണ് ഭൂമി പൂജയെന്നാണ് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചത്.

രാമന്റെയും സീതാദേവിയുടെയും അനുഗ്രഹത്താല്‍ ഭൂമി പൂജ ചടങ്ങ് ദേശീയ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സാംസ്‌കാരിക ഒത്തുചേരലിന്റേയും അടിത്തറയായി മാറട്ടെയെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News