പത്തനാപുരത്തെ ഫയര്‍ ഓഫീസര്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 291-ാം റാങ്കിന്റെ വിജയത്തിളക്കം

പത്തനാപുരം നിലയത്തിലെ ഫയര്‍ ഓഫീസര്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 291-ാം റാങ്കിന്റെ വിജയത്തിളക്കം.

കൊല്ലം മുഖത്തല സ്വദേശി ആശിഷ് ദാസാണ് സിവില്‍ സര്‍വ്വീസില്‍ റാങ്ക് നേടിയത്. എല്ലാവര്‍ക്കും കഴിയാത്തത് തനിക്കി നേടാനാകുമെന്ന ദൃഡനിശ്ചയമാണ് സിവില്‍ സര്‍വ്വീസിന് പ്രേരിപ്പിച്ചതെന്ന് ആശിഷ് ദാസ് കൈരളി ന്യൂസിനോടു പറഞ്ഞു.

കൊല്ലം മുഖത്തല ആശിഷ് ഭവനില്‍ യേശുദാസ് റോസമ്മ ദമ്പതികളുടെ മകനാണ് ആശിഷ്. ഫയര്‍ സര്‍വ്വീസില്‍ ഫയര്‍ ഓഫീസറായി സേവനം അനുഷ്ഠിച്ചുകൊണ്ട് 5 വര്‍ഷത്തെ പരിശ്രമത്തിലാണ് ആശിഷിയ് സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതിയതും 3 അക്ക റാങ്ക് നേടാനിയതും.

ഫയര്‍മാന്‍ തസ്തികയില്‍ നിന്നു കൊണ്ട് എഡ്യൂക്കേഷന്‍ ലീവില്‍ പഠനം, ഹോട്ടല്‍ മാനേജ്‌മെന്റില്‍ ഡിഗ്രി ഹോള്‍ഡര്‍, എന്നാല്‍ കേരള സംസ്ഥാനത്തെ ഡിഗ്രീ അടിസ്ഥാന യോഗ്യതാ പരീക്ഷകളില്‍ ഒന്നും പങ്കെടുക്കുവാന്‍ കഴിയാത്ത അവസ്ഥയില്‍ കേന്ദ്ര സര്‍വീസുകളുടെ പരീക്ഷകളിലേക്ക് ശ്രദ്ധ തിരിഞ്ഞു.

കഴിഞ്ഞ സിവില്‍ സര്‍വീസ് പരീക്ഷയില്‍ അവസാന നിമിഷം പരീക്ഷയില്‍ ഇന്റര്‍വ്യൂവില്‍ പിന്നോക്കം പോയതിനാല്‍ ആദ്യവട്ടം സിവില്‍ സര്‍വ്വീസ് മോഹം പൂവണിഞില്ല. രണ്ടാവട്ടം 291- റാങ്കിന്റെ തിളക്കത്തോടെ സിവില്‍ സര്‍വീസിലേക്ക് എത്തി.

ഫയര്‍ഫോഴ്‌സ് പരീക്ഷയില്‍ ഒന്നാം റാങ്ക് ഉണ്ടായിരുന്നു.അതും സിവില്‍ സര്‍വ്വീസിന് തയാറെടുക്കാന്‍ പ്രചോദനമായെന്ന് ആശിഷ് കൈരളി ന്യൂസിനോടു പറഞ്ഞു.ഐ എ എസ് ലഭിക്കുമെന്നാണ് പ്രതീക്ഷ,ഐ.പി.എസാണ് ലഭിക്കുന്നതെങ്കില്‍ ഇംപ്രവ് ചെയ്യാനാണ് ആശിഷിന്റെ തീരുമാനം.

പ്രണയ സാഫല്യമായിരുന്നു സൂര്യയുമായുള്ള വിവാഹം.മകള്‍ അമയക്ക് 7 മാസം മാണ് പ്രായം.സിവില്‍ സര്‍വ്വീസില്‍ റാങ്ക് നേടിയ ആശിഷിനെ അഭിനന്ദിച്ച് നിലക്കാത്ത ഫോണ്‍കോളുകളുടെ പ്രവാഹമാണ് പത്തനാരപുരത്തെ ഫയര്‍ സ്റ്റേഷനിലേക്ക് എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News