ആര്‍എസ്എസ് പ്രവര്‍ത്തകനായ കടവൂര്‍ ജയനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ കേസില്‍ 9 പ്രതികളും കുറ്റകാരാണെന്ന് കോടതി കണ്ടെത്തി. കുറ്റകാര്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച പറയും.
കടവൂര്‍ സ്വദേശികളും സജീവ ആര്‍ എസ് എസ് പ്രവര്‍ത്തകരായ വിനോദ്, ഗോപന്‍, സുബ്രഹ്മണ്യന്‍, അനിയന്‍, പ്രണവ്, അരുണ്‍, രഞ്ജിത്ത്, ദിനുരാജ്, ഷിജു എന്നിവരാണ് കുറ്റകാരാണെന്ന് കോടതി കണ്ടെത്തിയത്.
കടവൂര്‍ ജയനെ 2012 ഫെബ്രുവരി 7ാം തീയതി വീടിന് സമീപം കടവൂര്‍ ജംഗ്ഷനില്‍വെച്ച് വെട്ടി കൊലപ്പെടുത്തുകയും സഹോദരീ ഭര്‍ത്താവ് രഘുനാഥന്‍ പിള്ളയെ വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 23 സാക്ഷികളെയും 75 രേഖകളും 38 തൊണ്ടി മുതലുകളും ഹാജരാക്കിയിരുന്നു. പ്രതിഭാഗത്തുനിന്നും 20 സാക്ഷികളെ വിസ്തരിച്ചിരുന്നു.
കേസില്‍ ആദ്യം കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി എല്ലാ പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഈ വിധിക്കെതിരെ ഹൈകോടതിയില്‍ അപ്പീല്‍ ബോധിപ്പിച്ച പ്രതികള്‍, തങ്ങള്‍ക്ക് ഈ കേസില്‍ അന്തിമ വാദം പറയുന്നതിനുള്ള അവസരം ലഭിച്ചില്ല എന്ന തര്‍ക്കമാണ് ഉന്നയിച്ചത്.
തുടര്‍ന്ന് കേസില്‍ അന്തിമവാദം കേള്‍ക്കുന്നതിനുള്ള അവസരം നല്‍കുന്നതിനായി കേസ് കൊല്ലം സെഷന്‍സ് കോടതിയിലേക്ക് അയക്കുകയായിരുന്നു.തുടര്‍ന്ന് വാദം കേട്ടതിനു ശേഷമാണ് പ്രതികള്‍ കുറ്റകാരാണെന്നു കണ്ടെത്തിയത്. സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് സി. പ്രതാപചന്ദ്രന്‍പിള്ള,പ്രോസിക്യൂട്ടര്‍ മഹേന്ദ്രന്‍,ഷിബു.ആര്‍.നായര്‍ എന്നിവര്‍ പ്രോസിക്യൂഷനു വേണ്ടി ഹാജരായി.

Get real time update about this post categories directly on your device, subscribe now.