ഒരു എസ്‌ഐക്ക് കൂടി കൊവിഡ്; പൊലീസ് ആസ്ഥാനം നാളെയും തുറക്കില്ല: എഫ്സിഐ ഗോഡൗണിലെ ഏഴുപേര്‍ക്കും കൊവിഡ്

തിരുവനന്തപുരം: ഒരു എസ്‌ഐക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ പൊലീസ് ആസ്ഥാനം നാളെയും തുറക്കില്ല.

റിസപ്ഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതെ തുടര്‍ന്ന് അവശ്യ സാഹചര്യങ്ങള്‍ക്ക് വേണ്ടിയുള്ള കണ്‍ട്രോള്‍ റൂം മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. വഴുതക്കാടുള്ള പൊലീസ് ആസ്ഥാനം ഓഗസ്റ്റ് ഒന്നിനാണ് അടച്ചത്.

അതേസമയം, കഴക്കൂട്ടത്ത് എഫ്സിഐ ഗോഡൗണില്‍ ഏഴുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് ലോറി ഡ്രൈവര്‍മാര്‍ക്കും രണ്ടു ചുമട്ടുത്തൊഴിലാളികള്‍ക്കുമാണ് വൈറസ് സ്ഥിരീകരിച്ചത്.

ഗോഡൗണില്‍ ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. 74 പേരെയാണ് പരിശോധനയ്ക്ക് വിധേയനാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News