കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തെ മാതൃകയാക്കണം: ഡോക്ടര്‍ വെങ്കി രാമകൃഷ്ണന്‍

കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിൽ കേരളം എടുത്ത നടപടികളെ പ്രശസ്ത ശാസ്ത്രജ്ഞനായ ഡോ. വെങ്കി രാമകൃഷ്ണൻ അഭിനന്ദിച്ചു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ കേരളത്തെ മാതൃകയാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കോവിഡ്-19 മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ലോക വികസനത്തെക്കുറിച്ച്  പുനർവിചിന്തനവും പുതിയ ആശയങ്ങളും പങ്കു വയ്ക്കുന്ന സംവാദ പരമ്പരയായ കേരള ഡയലോഗിൽ സംസാരിക്കുകയായിരുന്നു വെങ്കി രാമകൃഷ്ണൻ.

പൊതു ആരോഗ്യമേഖലയുടെ പ്രാധാന്യത്തെക്കുറിച്ചും കോവിഡ്- 19 ൻ്റെ ശാസ്ത്രീയമാനങ്ങളെക്കുറിച്ചും വാക്സിൻ്റെ സാധ്യതകളെക്കുറിച്ചും  ഡോ രാമകൃഷ്ണൻ സംസാരിച്ചു. 

കേരള ഡയലോഗിൻ്റെ നാലാമത്തെ സെഷനിൽ പങ്കെടുത്താണ് രസതന്ത്രത്തിൽ നോബൽ സമ്മാനം നേടിയ പ്രശസ്ത ശാസ്ത്രജ്ഞനായ ഡോ. വെങ്കട്ടരാമൻ ‘വെങ്കി’ രാമകൃഷ്ണൻ ഇക്കാര്യം പറഞ്ഞത്. പ്രശസ്ത മാധ്യമ പ്രവർത്തകൻ എൻ. റാം സംവാദം നിയന്ത്രിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News