ഐപിഎല്‍: സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് വിവോ ഒരുവര്‍ഷത്തേക്ക് പിന്‍മാറി

ദില്ലി: ഈ വര്‍ഷത്തെ ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോ പിന്‍മാറി. ഒരു വര്‍ഷത്തേക്കാണ് വിവോയുടെ പിന്‍മാറ്റം.

2022 വരെയായിരുന്നു ബിസിസിഐയുമായി വിവോയ്ക്ക് സ്‌പോണ്‍സര്‍ഷിപ്പ് കരാറുണ്ടായിരുന്നത്. ഈ വര്‍ഷം മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ വിവോയുമായുള്ള കരാര്‍ 2023 വരെ ദീര്‍ഘിപ്പിക്കും. വിവോ പിന്‍മാറിയതോടെ ഈ സീസണിലേക്ക് മാത്രമായി പുതിയ ടൈറ്റില്‍ സ്‌പോണ്‍സറെ ബിസിസിഐ കണ്ടെത്തണം.

2199 കോടി രൂപയ്ക്കാണ് അഞ്ച് വര്‍ഷത്തെ ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ വിവോ 2017ല്‍ സ്വന്തമാക്കിയത്. കരാര്‍ അനുസരിച്ച് വിവോ ബിസിസിഐക്ക് പ്രതിവര്‍ഷം 440 കോടി രൂപയാണ് നല്‍കുന്നത്.

അതേസമയം, ചൈനീസ് നിക്ഷേപമുള്ള പേ ടിഎം, സ്വിഗ്ഗി, ഡ്രീം 11 എന്നീ കമ്പനികളുമായി ഐപിഎല്ലിന് സ്‌പോണ്‍സര്‍ഷിപ്പ് കരാറുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News