കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന് കൊവിഡ്-19 സ്ഥിരീകരിച്ചു

കേന്ദ്ര പെട്രോളിയം-പ്രകൃതിവാതകം-സ്റ്റീല്‍ വകുപ്പു മന്ത്രി ധര്‍മേന്ദ്ര പ്രധാന് കോവിഡ്-19 സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ധര്‍മേന്ദ്ര പ്രധാന്റെ സ്റ്റാഫ് അംഗങ്ങളില്‍ ഒരാള്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ പ്രധാന്‍ ഐസൊലേഷനില്‍ പോവുകയും ചെയ്‌തിരുന്നു.

കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കേന്ദ്രമന്ത്രിയാണ് പ്രധാന്‍. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News