സിവിൽ സർവീസ് പരീക്ഷാ വിജയികൾക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

സിവിൽ സർവീസ് പരീക്ഷാ വിജയികളെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. ആദ്യ 100 റാങ്കുകളിൽ 10 മലയാളികളും ഉൾപ്പെടുന്നു.

പത്തനാപുരം ഫയർ & റെസ്ക്യൂ സ്റ്റേഷനിലെ ഫയർമാനായ ആശിഷ് ദാസ് 291 -ആം റാങ്ക് നേടി കേരളാ സർവീസിനു തന്നെ അഭിമാനമായി മാറി.

കേരളത്തിൽ നിന്നും റാങ്ക് ലിസ്റ്റിൽ ഇടം നേടിയവരിൽ ഭൂരിഭാഗവും സംസ്ഥാന ഗവൺമെന്റിന്റെ കീഴിലുള്ള സിവിൽ സർവീസ് അക്കാദമിയിൽ പരിശീലനം നേടിയ ഉദ്യോഗാർത്ഥികളാണ്.

അഭിമാനകരമായ നേട്ടമാണിത്. ഈ വിജയത്തിൽ നിന്നും ഊർജമുൾക്കൊണ്ട് അക്കാദമിക്ക് ഭാവിയിലും മികച്ച നേട്ടങ്ങളുമായി മുന്നോട്ട് പോകാൻ സാധിക്കട്ടെ.

വിജയികൾക്ക് സ്ത്യുത്യർഹമായ രീതിയിൽ ജനസേവനം ചെയ്യാനും നാടിൻ്റെ വികസനത്തിന് മുതൽക്കൂട്ടാകാനും സാധിക്കട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News