ആധുനിക ഭാരതീയ നാടകവേദിയുടെ പിതാവ് ഇബ്രാഹിം അൽക്കാസി അന്തരിച്ചു

ഇന്ത്യൻ നാടകരംഗത്തെ നവീകരിച്ച നാഷണൽ സ്കൂൾ ഓഫ് ഡ്രാമ മുൻ ഡയറക്ടർ ഇബ്രാഹിം അൽക്കാസി അന്തരിച്ചു ആധുനിക ഭാരതീയ നാടകവേദിയുടെ പിതാവെന്നാണ് ഇബ്രാഹിം അൽക്കാസി അറിയപ്പെട്ടിരുന്നത്.

ഭാരതത്തിലെ ഉന്നത നാടക പരിശീലന സ്ഥാപനമായ നാഷണൽ സ്ക്കൂൾ ഓഫ് ഡ്രാമ എന്ന സ്ഥാപനം കെട്ടിപ്പടുത്തത് അൽകാസിയാണ്.

തുടക്കത്തിൽ മുംബെ പെഡർ റോഡിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. ഗിരിഷ് കർണാടിന്റെ തുഗ്ലക്ക് ഉൾപ്പെടെ അമ്പത് നാടകങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ടു്.

1962 മുതൽ 1977 വരെ അദ്ദേഹം NSD യുടെ ഡയറക്ടർ ആയി സേവനം അനുഷ്ടിച്ചു. Royal Academy of Drama tic Arts ൽ നാടക പരിശീലനം നടത്തിയ അൽക്കാസിക്ക് 1950 ൽBBC brosdcasting award ലഭിച്ചിരുന്നു.

തുടക്കത്തിൽ മുംബെ പെഡർ റോഡിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. ഗിരിഷ് കർണാടിന്റെ തുഗ്ലക്ക് ഉൾപ്പെടെ അമ്പത് നാടകങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ടു്.

അദ്ദേഹത്തിന്റെ സേവനങ്ങൾ മാനിച്ച് രാജ്യം അദ്ദേഹത്തിന് 1966 ൽ പത്മശ്രീയും 1991 ൽ പത്മ ഭുഷണും സമ്മാനിച്ചു.

മുംബെ നാടകവേദിയിലെ ആദ്യകാല നാടക പ്രവർത്തകനായ പുരുഷോത്തമൻ നെടുങ്ങാടി അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News