മഹാരാഷ്ട്രയിൽ ആശങ്ക വിതച്ച് കനത്ത മ‍ഴ

മഹാരാഷ്ട്രയിൽ 7,760 പുതിയ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ 12,326 രോഗികൾ സുഖം പ്രാപിച്ചു ആശുപത്രി വിട്ടു. കഴിഞ്ഞ 24 മണിക്കൂറിൽ 300 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

1,42,151 പേർ ചികിത്സയിലാണ്. സംസ്ഥാനത്ത് ഇത് വരെ 2,99,356 പേരാണ് സുഖം പ്രാപിച്ചത്. മരണ സംഖ്യ 16,142 ഉൾപ്പെടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 4,57,956 ആണ്.

മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലും കനത്ത പേമാരി ആശങ്ക വിതച്ചപ്പോൾ സംസ്ഥാനത്തെ മഹാമാരിയുടെ വ്യാപനത്തിലുണ്ടായ കുറവാണ് കുറച്ചെങ്കിലും ആശ്വാസം പകർന്നത്. എന്നിരുന്നാലും രോഗവ്യാപനത്തിന്റെ തീവ്രതയിൽ വലിയ കുറവുണ്ടെന്ന് അവകാശപ്പെടാൻ കഴിയില്ലെന്നാണ് വിദഗ്ദർ പറയുന്നത്.

കല്യാൺ ഡോംബിവ്‌ലി മേഖലയിൽ കേസുകളുടെ എണ്ണത്തിലുള്ള കുറവ് പ്രത്യാശ നൽകുന്നു. 154 പുതിയ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മുംബൈയിൽ ആശങ്ക വിതച്ച് കനത്ത മഴ; രണ്ടു മരണം

ഒറ്റരാത്രികൊണ്ടുള്ള കനത്ത മഴയിൽ നഗരത്തിന്റെ പല ഭാഗങ്ങളിലും കടുത്ത വെള്ളക്കെട്ടിന് കാരണമായി. നഗരത്തിൽ ഗതാഗതം താറുമാറായി.

എല്ലാ ലൈനുകളിലെയും പ്രാദേശിക ട്രെയിൻ സർവീസുകളെയും ബസുകളെയും ബാധിച്ചതോടെ ഓഫീസുകളും അടച്ചു. 10 മണിക്കൂറിനുള്ളിൽ നഗരത്തിൽ 230 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി.

സാന്താക്രൂസിൽ വീട് തകർന്നതിനെ തുടർന്ന് അഴുക്കുചാലിൽ വീണ സ്ത്രീയുടെ മൃതദേഹം എൻ‌ഡി‌ആർ‌എഫ് സംഘം കണ്ടെടുത്തു.

രണ്ട് പേർ മരിച്ചു, ഒരു പെൺകുട്ടിയെ ഇതുവരെ രക്ഷപ്പെടുത്തി. കാണാതായ 7 വയസ്സുകാരിയെ കണ്ടെത്താൻ തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News