സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനനാലാണ് സംസ്ഥാനത്ത് മ‍ഴ ശക്തിപ്പെട്ടത്.

ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും നിലനിൽക്കുന്നുണ്ട്. ഓഗസ്റ്റ് 8 വരെ അതിശക്തമായ മ‍ഴ സംസ്ഥാനത്ത് തുടരുമെന്നാണ് അറിയിപ്പ്.

ജനങ്ങളോടും ജില്ലാ ഭരണകൂടങ്ങളോടും അതീവ ജാഗ്രത പാലിക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. കാറ്റിന്‍റെ വേഗത കൂടാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യത്തൊ‍ഴിലാളികൾക്കുള്ള വിലക്ക് തുടരുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here