കൈരളി ന്യൂസ് ഇംപാക്ട്; മത്സ്യബന്ധനം ഇനി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രം

ട്രോളിങ് നിരോധനം അവസാനിച്ച് പുനരാരംഭിക്കുന്ന മത്സ്യബന്ധനം സംബന്ധിച്ച് നിബന്ധനകളായി.കൊവിഡ് മാനദണ്ഡങൾ പാലിച്ചു മാത്രമെ ബോട്ടുകളെ പോകാൻ അനുവദിക്കു.തൊഴിലാളികൾ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.ക്വാറന്റൈൻ ലംഘനം നടക്കുന്നുവെന്ന് കൈരളി ന്യൂസ് വാർത്തയെ തുടർന്നാണ് ജില്ലാ ഭരണകൂടം നടപടി ശക്തമാക്കിയത്.

കൊല്ലത്ത് ശക്തികുളങരയിൽ തമിഴ്നാട്ടിൽ നിന്നെത്തിച്ച തൊഴിലാളികൾ ക്വാറന്റൈൻ ലംഘനം നടത്തുന്നത് തെളിവുകൾ സഹിതമാണ് കൈരളി ന്യൂസ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇതിനെ തുടർന്ന് വിവിധ പോലീസ് റിപ്പോർട്ടുകളും ഇതു ശരിവെച്ചതോടെ ജില്ലാ ഭരണകൂടം കർശന നടപടികൾക്ക് മുതിർന്നത്.


യാനങ്ങളിലേയും ബോട്ടുകളിലേയും എല്ലാ തൊഴിലാളികളും കോവിഡ്-19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന മുറയ്ക്ക് മാത്രമെ അനുമതി നല്‍കു. രജിസ്റ്റര്‍ ചെയ്യാത്തവരെ പോകാന്‍ അനുവദിക്കില്ല.കൊവിഡ് പ്രതിരോധ നടപടികളുമായി പൂർണ്ണമായും സഹകരിക്കുമെന്ന് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ നേതാവ് പീറ്റർമത്യാസ് കൈരളി ന്യൂസിനോടു പറഞ്ഞു.

വള്ളങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നല്‍കുന്ന പാസില്‍ തീയതി,ഹാര്‍ബറിനുള്ളില്‍ തങ്ങാനുള്ള സമയം,അടുക്കേണ്ട ലാന്‍ഡിങ് സെന്റര്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തും.നിലവില്‍ ഹാര്‍ബറിലേക്ക് പ്രവേശിക്കാവുന്ന യാനങ്ങളുടെ എണ്ണവും മത്സ്യത്തൊഴിലാളികളുടെ എണ്ണവും ആകെയുള്ളതിന്റെ പകുതിയായിരിക്കും. ലേലവും അനുവദിക്കില്ല.

ലേല ഹാളില്‍ വള്ളങ്ങളുടെ എണ്ണത്തിന് അനുസൃതമായി കൗണ്ടറുകള്‍ ക്രമീകരിച്ച് വിലവിവരം പ്രദര്‍ശിപ്പിക്കും.നിര്‍ദേശങ്ങള്‍ പാലിക്കാത്ത യാനങ്ങളുടെയും ബോട്ടുകളുടെയും ലൈസന്‍സ് റദ്ദാക്കുമെന്നും ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അബ്ദുൾനാസർ മുന്നറിയിപ്പു നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News