വയനാട്ടിൽ അതിശക്തമായ മഴ; വീടിനുമുകളിൽ മരം വീണ്‌ 6 വയസുകാരി മരിച്ചു, അച്ഛന്റെ ഒരു കാല്‍ നഷ്ടമായി

വയനാട്ടിൽ അതിശക്തായ മഴ തുടരുന്നു.വൈത്തിരി മാനന്തവാടി താലൂക്കുകളിൽ ശക്തമായ കാറ്റും മഴയും.മേപ്പാടി പൊഴുതന പഞ്ചായത്തുകളിൽ അതിതീവ്ര മഴ രേഖപ്പെടുത്തി.വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമാവുന്ന സാഹചര്യത്തിൽ കാരാപ്പുഴ ഡാം ഷട്ടറുകൾ ഇന്ന് 1 മണിക്ക്‌ 15സെ.മീ ഉയർത്തും.

വൈത്തിരി വെള്ളമുണ്ട എന്നിവിടങ്ങളിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.നൂറോളം പേരെ മാറ്റിപ്പാർപ്പിച്ചു.കബനിയിലെ ജലനിരപ്പ്‌ നിലവിൽ അപകടകരമല്ല.ജില്ലാ ഭരണകൂടത്തിന്റെ അഭ്യർത്ഥനപ്രകാരം കർണ്ണാടകയിലെ കബനിഡാമിൽ നിന്ന് കൂടുതൽ വെള്ളം ഒഴുക്കിവിടുന്നുണ്ട്‌.

അതേസമയം ശക്തമായ കാറ്റിൽ വീടിനുമുകളിൽ മരം വീണ്‌ വാളാടിൽ പെൺകുട്ടി മരിച്ചു.തോളക്കര ആദിവാസികോളനിയിലെ ജ്യോതികയാണ്‌ മരിച്ചത്‌.അച്ഛൻ ബാബുവിന്റെ കാലിന്‌ ഗുരുതര പരിക്കേറ്റു.

വയനാട്‌ പുത്തുമലയിൽ മഴ ശക്തം.

കഴിഞ്ഞ വർഷം ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ മേപ്പാടി പുത്തുമലയിൽ ശക്തമായ മഴ.310മി.മീറ്റർ മഴയാണ്‌ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്‌. കള്ളാടി,മുണ്ടക്കൈ,ചൂരൽമല തുടങ്ങിയ മേഖലകളിൽ ജാഗ്രതാ നിർദ്ദേശം നൽകി.അപകട ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിലുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക്‌ മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here