രാജ്യത്ത് 19 ലക്ഷം കൊവിഡ് ബാധിതര്‍; 24 മണിക്കൂറിനിടെ 52509 പുതിയ രോഗികള്‍; 856 മരണം

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം പത്തൊൻമ്പത് ലക്ഷമായി. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്കുകൾ പ്രകാരം 1908254 പേർക്ക് ഇത് വരെ കോവിഡ് ബാധിച്ചു.

52509 പേർക്ക് ഒറ്റ ദിവസത്തിനുള്ളിൽ രോഗം ബാധിച്ചു. 856 പേർ മരിച്ചു. ഇതോടെ ആകെ മരണം 39795 ആയി ഉയർന്നു. ഉത്തർ പ്രദേശിൽ രോഗികളുടെ എണ്ണം ഒരു ലക്ഷമായി. രാജ്യത്തു ഒരു ലക്ഷം രോഗികളാകുന്ന ആറാമത്തെ സംസ്ഥാനമാണ് ഉത്തർ പ്രദേശ്.

കൊവിഡ് മരണങ്ങളിൽ 50 ശതമാനവും ആറുപത് വയസ്സിനു മുകളിൽ പ്രായമുള്ളവരിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. 45 വയസ്സിനും 60 വയസ്സിനും ഇടയിൽ രോഗികളായി മരിച്ചവർ 37 ശതമാനമാണ്.

എന്നാൽ മരണനിരക്ക് രാജ്യത്ത് 2.10 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിനിടെ കൊവിഡ് പ്രതിരോധ മരുന്നിന്‍റെ രണ്ടാം പാദ പരീക്ഷണം തുടങ്ങിയതായി ഐസിഎംആർ അറിയിച്ചു.

അതേസമയം ലോകത്ത് കൊവിഡ് മരണം ഏഴ് ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളിൽ 6030 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ കൊവിഡ് ബാധിതർ 1,86,81,362 കവിഞ്ഞു. അമേരിക്കയിലും ബ്രസീലിലും 50,000 ത്തില്‍ അധികമാണ് പ്രതിദിന രോഗവർധന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News