അയോധ്യ ഭൂമിപൂജ: കോണ്‍ഗ്രസ് നിലപാടിനെ അനുകൂലിച്ച് ലീഗ് മുഖപത്രം; പ്രിയങ്കാ ഗാന്ധിയുടെ പ്രസ്ഥാവന ഒഴിവാക്കി കോണ്‍ഗ്രസ് മുഖപ്രസംഗം

അയോധ്യ രാമക്ഷേത്രത്തിന്റെ ഭൂമിപൂജയില്‍ ഏകീകൃതമായ നിലപാട് സ്വീകരിക്കാന്‍ കഴിയാതെ കോണ്‍ഗ്രസ്.

ഭൂമിപൂജയ്ക്ക് മംഗളപത്രം നല്‍കുകയും ചടങ്ങിനെ പിന്‍തുണച്ച് സംസാരിച്ച കോണ്‍ഗ്രസ് ദേശീയ നേതാക്കളായ പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവരുടെ നിലപാടിന് പ്രാധാന്യം നല്‍കാതെ കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം.

പ്രിയങ്കാ ഗാന്ധിയുടെ പ്രസ്ഥാവന മൂന്നാം പേജില്‍ ഒറ്റക്കോളം വാര്‍ത്തയായി ഒതുക്കി. എന്നാല്‍ ചന്ദ്രിക ഈ പ്രസ്ഥാവനയെ ഉള്‍പ്പെടെ ന്യായീകരിച്ച് മുഖപ്രസംഗമെഴുതുകയും ചെയ്തു.

കോണ്‍ഗ്രസ് നിലപാട് ചര്‍ച്ച ചെയ്യാന്‍ ഇന്ന് പാണക്കാട് ലീഗ് നേതാക്കള്‍ യോഗം ചേരുന്നതിനിടെയാണ് ലീഗ് മുഖപത്രം തന്നെ കോണ്‍ഗ്രസ് നിലപാടിനെ സ്വാഗതം ചെയ്തുകൊണ്ട് മുഖപ്രസംഗമെഴുതിയിരിക്കുന്നത്.

രാമക്ഷേത്ര വിഷയത്തില്‍ കോണ്‍ഗ്രസിനകത്തും യുഡിഎഫിനകത്തും അഭിപ്രായ സമന്വയമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതിന്റെ തെളിവാണ് രണ്ട് പത്രങ്ങളുടെയും വിരുദ്ധ നിലപാടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News