എളങ്കുന്നപ്പു‍ഴയില്‍ വളളം മറിഞ്ഞ് മൂന്ന് പേരെ കാണാതായി

എറണാകുളം എളങ്കുന്നപ്പു‍ഴയില്‍ വളളം മറിഞ്ഞ് മൂന്ന് പേരെ കാണാതായി. നായരമ്പലം സന്തോഷ്, പച്ചാളം സ്വദേശി സജീവന്‍, പൂക്കാട് സ്വദേശി സിദ്ധാര്‍ത്ഥന്‍ എന്നിവരെയാണ് കാണാതായത്.

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സാജു എന്നയാള്‍ നീന്തി രക്ഷപ്പെട്ടു. കാണാതായവര്‍ക്കുളള തെരച്ചില്‍ ഫയര്‍ഫോ‍ഴ്സ് ഫോ‍ഴ്സും സ്കൂബാ ടീമും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

മീന്‍ പിടിക്കുന്നതിനായി വേലിയിറക്ക സമയം നോക്കി ഊന്നിവല കെട്ടാന്‍ കായലില്‍ പോയപ്പോ‍ഴായിരുന്നു അപകടം. രണ്ട് വളളത്തില്‍ നാല് പേരാണ് പോയത്. രാത്രി കാറ്റ് ശക്തമായതോടെ രണ്ട് വളളവും മറിയുകയായിരുന്നു. പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News