തിരുവനന്തപുരം ട്രഷറി തട്ടിപ്പ്‌ കേസ്‌; പ്രതി ബിജുലാല്‍ അറസ്റ്റില്‍

തിരുവനന്തപുരം ട്രഷറി തട്ടിപ്പ്‌ കേസ്‌ പ്രതി ബിജുലാലിനെ അറസ്‌റ്റ്‌ ചെയ്‌തു. അഭിഭാഷകന്റെ വഞ്ചിയൂരിലുള്ള ഓഫീസിൽനിന്നാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

ബിജുലാലിനെ ക്രൈംബ്രാഞ്ച്‌ ആസ്ഥാനത്ത്‌ എത്തിച്ച്‌ ചോദ്യം ചെയ്യും.കേസിനെ തുടർന്ന്‌ ഒളിവിലായിരുന്ന ബിജുലാൽ കീഴടങ്ങാനെത്തിയതാണെന്ന്‌ അഭിഭാഷകൻ പറഞ്ഞു

അതേസമയം വഞ്ചിയൂർ ട്രഷറിയിൽനിന്ന്‌ ബിജുലാൽ കൂടുതൽ തുക തട്ടിയെടുത്തതായി അന്വേഷണ സംഘം കണ്ടെത്തി.

50 ലക്ഷംരൂപ കൂടി തട്ടിയെടുത്തെന്നാണ്‌ പ്രാഥമിക നിഗമനം.രണ്ട്‌ കോടിരൂപ തട്ടിയെടുത്തതായി നേരത്തെ കണ്ടെത്തിയിരുന്നു. ആറു മാസത്തിനിടെയാണ്‌ ഇത്രയും തുക തട്ടിയെടുത്തത്‌.

മേയ് 31ന് വിരമിച്ച ട്രഷറി ജീവനക്കാരന്റെ പാസ്‍വേഡ് ഉപയോഗിച്ചാണ് ബിജുലാൽ പണം തട്ടിയത്. ഇതിൽ 61 ലക്ഷം രൂപ രണ്ട് ട്രഷറി അക്കൗണ്ടുകളിൽ നിന്നു കുടുംബാംഗങ്ങളുടെ അഞ്ച് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയെന്നുമാണ് പൊലീസ് കേസ്

കേസിൽ മുഴുവൻ രേഖകളും ആവശ്യപ്പെട്ട്‌ അന്വേഷണത്തിന്‌ നേതൃത്വം നൽകുന്ന അസി. കമീഷണർ സുൾഫിക്കർ ട്രഷറി ഡയറക്‌ടർക്ക്‌ കത്ത്‌ നൽകി. പൊലീസ്‌ പിടിച്ചെടുത്ത ബിജുലാലിന്റെ ഫോണിലെ കോൾ ഡീറ്റയിൽസ്‌ ആവശ്യപ്പെട്ട്‌ പൊലീസ്‌ മൊബൈൽ കമ്പനികൾക്ക്‌ കത്ത്‌ നൽകി.

അതിനിടെ ഓൺലൈൻ ചൂതാട്ടംവഴിയാണ്‌ ബിജുലാലിന്‌ പണം നഷ്‌ടപ്പെട്ടതെന്ന ഭാര്യയുടെ പരാമർശം അന്വേഷണ സംഘം വിശദമായി പരിശോധിക്കും. അടുത്ത ദിവസംതന്നെ അവരെ ചോദ്യം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel