രാമക്ഷേത്ര ശിലാസ്ഥാപനം ബിഹാര്‍, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ് തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ നേട്ടമാക്കാന്‍ ബിജെപി; അടുത്ത ലക്ഷ്യം ഏകീകൃത സിവില്‍ കോഡ്

അയോധ്യയിൽ ക്ഷേത്ര നിർമാണത്തിന് തുടക്കമിട്ട ബിജെപി യുടെ അടുത്ത ലക്ഷ്യം ഏകീകൃത സിവിൽ കോഡ്. ഈ വർഷം നടക്കേണ്ട ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിലും, അടുത്ത വർഷം നടക്കുന്ന പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിലും, മധ്യപ്രദേശ് ഉപ തിരഞ്ഞെടുപ്പുകളിലും ക്ഷേത്ര നിർമാണം ഗുണം ചെയ്യുമെന്ന് നരേന്ദ്രമോദി വിഭാഗം കണക്ക് കൂട്ടുന്നു. ക്ഷേത്ര നിർമാണം മുൻ നിറുത്തിയുള്ള രാഷ്ട്രീയ നീക്കം പ്രതിരോധിക്കാൻ കോൺഗ്രസ്‌ പാർട്ടിയ്ക്ക് കഴിയാത്തതും ബിജെപി പ്രതീക്ഷ വർധിപ്പിക്കുന്നു.

ബാബ്‌റി മസ്ജിദ് നിന്ന 2.77 ഏക്കർ ഭൂമിയിൽ 42 മാസത്തിനകം രാമക്ഷേത്രം ഉയരും. 1989ൽ ഹിമാചൽ പ്രദേശിലെ പലമ്പൂരിൽ ചേർന്ന യോഗത്തിൽ രൂപം നൽകിയ അയോദ്ധ്യ പ്രസ്ഥാനത്തിന്റെ ലക്ഷ്യം കാലങ്ങൾക്ക് ശേഷം പൂർത്തിയാക്കിയെന്ന് അവകാശപ്പെടാം.

1992ൽ സ്വാതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും രക്ത പങ്കിലമായ വർഗിയ അക്രമണമായ മസ്ജിദ് പൊളിക്കളിന് ശേഷമാണ് രാമക്ഷേത്രം പണിയുന്നത്. പക്ഷെ ഇനിയുള്ള ഓരോ നിർമാണവും ബിഹാറിലും പിന്നീട് പശ്ചിമ ബംഗാളിലും ബിജെപിയ്ക്ക് വോട്ടാകും.

ബിഹാറിൽ ജെഡിയു വിനൊപ്പം അധികാരം പങ്കിടുന്നത് നിർത്താനും, കൈയെത്തും ദൂരത്തു നിൽക്കുന്ന പശ്ചിമ ബംഗാളിലെ ഭരണം നേടാനും രാമക്ഷേത്ര നിർമാണ ദൃശ്യങ്ങൾ വേണം. 2024ൽ ലോകസഭ തിരഞ്ഞെടുപ്പ് ആകുമ്പോഴേയ്ക്കും സരയു നദിക്കരയിൽ ക്ഷേത്ര നിർമാണം പൂർത്തിയാകും.

തുടർന്ന് ലോകസഭ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടുക തുടങ്ങി രാഷ്ട്രീയ ലക്ഷ്യങ്ങൾ ഏറെയാണ്. ജമ്മു കശ്‌മീരിന് പ്രതേക പദവി നൽകുന്ന ഭരണഘടനയുടെ 370 അം വകുപ്പ് റദ്ദാക്കി ഒരു വർഷം തികയുന്നു ഓഗസ്റ്റ് 5ന് തന്നെ ക്ഷേത്ര നിർമാണം ആരംഭിച്ച മോദി സർക്കാരിന്റെ അടുത്ത ലക്ഷ്യം ഏകീകൃത സിവിൽ കോഡ് ആയിരിക്കും എന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടി കാട്ടുന്നു.

സിവിൽ കോഡിന്റെ ഭാഗമായിരുന്ന മുതലാക്കു നേരത്തെ ക്രിമിനൽ കുറ്റമാക്കി. അതേ സമയം ബിജെപി ഉയർത്തുന്ന ഭൂരിപക്ഷ രാഷ്ട്രീയം ആശയപരമായി നേരിടാൻ കഴിയാതെ ആശയകുഴപ്പത്തിലായ കോൺഗ്രസിനെയാണ് കാണുന്നത്.

മതേതര മൂല്യം ഉയർത്തിയ നെഹ്റുവിൻ പാരമ്പര്യം കോൺഗ്രസിനു കൈ മോശം വന്നിരിക്കുന്നു. അടുത്ത കോൺഗ്രസ്‌ അധ്യക്ഷ ആകുമെന്ന് പ്രതീക്ഷിക്കുന്ന പ്രിയങ്ക ഗാന്ധി പോലും ക്ഷേത്ര നിർമാണത്തെ പിന്താങ്ങി. ബാബ്‌റി മസ്ജിദിനെ സൗകര്യ പൂർവ്വം മറന്നു.

അതി തീവ്ര ഹിന്ദുത്വതിന്റെ പിന്നാലെ പോകാനാണ് സോണിയ ഗാന്ധിയുടെ മക്കൾക്കും പാർട്ടിയ്ക്കും താല്പര്യം. പൗരത്വ രജിസ്റ്റർ, പൗരത്വ നിയമഭേദഗതി എന്നിവയ്ക്ക് എതിരെ ഉയർന്ന പ്രതിഷേധവും കോൺഗ്രസ്‌ കണ്ടില്ലെന്ന് നടിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel