ന​ട​ന്‍ സു​ശാ​ന്ത് സിങ്ങിന്‍റെ മ​ര​ണം; അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് വിട്ടു

ന​ട​ന്‍ സു​ശാ​ന്ത് സിങ്ങിന്‍റെ മ​ര​ണ​ത്തി​ല്‍ അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് വിട്ടു. ഇതുസംബന്ധിച്ച്‌ ഉത്തരവ് ഉടന്‍ ഇറക്കുമെന്ന് കേന്ദ്രം കോടതിയില്‍ അറിയിച്ചു. കേ​സി​ല്‍ സി​ബി​ഐ അന്വേഷണം വേ​ണ​മെ​ന്ന ബി​ഹാ​ര്‍ സ​ര്‍​ക്കാ​രി​ന്‍റെ ആ​വ​ശ്യം കേ​ന്ദ്രം അം​ഗീ​ക​രി​ച്ചു. ബി​ഹാ​ര്‍ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഇതുസംബന്ധിച്ച് ഉത്തരവ് ഉടന്‍ ഇറക്കുമെന്ന് കേന്ദ്രം കോടതിയില്‍ അറിയിച്ചു. അതേസമയം സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രബർത്തി നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരെ ബിഹാ‍ർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്‍റെ അന്വേഷണം മുംബൈയിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ടുള്ള ഹർജിയാണ് പരിഗണിക്കുന്നത്.

സുശാന്തിന്‍റെ അച്ഛൻ നൽകിയ പരാതിയിൽ കഴിഞ്ഞ 28 നാണ് പാട്‍ന പൊലീസ് റിയക്കെതിരെ കേസ് എടുത്തത്. ആത്മഹത്യ പ്രേരണ കുറ്റം ഉൾപ്പടെ ചുമത്തിയായിരുന്നു കേസ്. അന്വേഷണത്തിനായി പ്രത്യേക പൊലീസ് സംഘം മുംബൈയിൽ എത്തുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News