എസ്പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് സ്ഥിരീകരിച്ചു

പ്രശസ്ത ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എസ്പിബിക്ക് തീവ്ര വൈറസ് ബാധയില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രിയില്‍ നിന്നെടുത്ത വീഡിയോയിലൂടെയാണ് എസ്പിബി രോഗബാധയേറ്റത് അറിയിച്ചത്.

നേരിയ പനിയും ചുമയും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടും തോന്നിയതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. മൂന്ന് ദിവസമായി ജലദോഷവും ശ്വാസതടസ്സവും പനിയും നെഞ്ചില്‍ അസ്വസ്ഥതയും ഉണ്ടാതായിരുന്നു. മാറാതായപ്പോള്‍ ആശുപത്രിയില്‍ പോയി കൊവിഡ് പരിശോധനക്ക് വിധേയനാകുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നുവെന്നാണ് എസ് പി ബി പറഞ്ഞു.

ഹോം ക്വാറന്റൈന്‍ മതിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാനാണ് ആശുപത്രിയില്‍ പ്രവേശിച്ചതെന്നും എസ് പി ബി പറഞ്ഞു. തനിക്ക് നല്ല ചികിത്സയാണ് ലഭിക്കുന്നതെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും രണ്ട് ദിവസത്തിനകം ആശുപത്രി വിടുമെന്നും അദ്ദേഹം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News