തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടർ പട്ടിക പുതുക്കൽ ഈ മാസം 12ന് ആരംഭിക്കും

തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള വോട്ടർ പട്ടിക പുതുക്കൽ ഈ മാസം 12ന് ആരംഭിക്കും. രണ്ടാംഘട്ട വോട്ടർ പട്ടികയുടെ പുതുക്കലാണിത്. ജൂൺ 17ന് പ്രസിദ്ധീകരിച്ച പട്ടികയാണ് പുതുക്കുന്നത്. കരട് പട്ടിക ഓഗസ്റ്റ് 12 ന് പ്രസിദ്ധീകരിക്കും.

തുടർന്ന് 26 വരെ ഓൺലൈനായി പേര് ചേർക്കാനും ഒഴിവാക്കാനും അവസരമുണ്ട്. അന്തിമ പട്ടിക സെപ്തംബർ 26ന് പ്രസിദ്ധീകരിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ അറിയിച്ചു.

കരട് വോട്ടർ പട്ടികയിലെ ആക്ഷേപങ്ങൾ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷണർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here