രാമക്ഷേത്രം: പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവന അസ്ഥാനത്ത്; അതൃപ്തി രേഖപ്പെടുത്തി മുസ്ലീം ലീഗ് പ്രമേയം

രാമക്ഷേത്ര നിര്‍മാണത്തില്‍ പ്രിയങ്കാ ഗാന്ധിയുടെ പ്രസ്ഥാവന അസ്ഥാനത്തെന്ന് മുസ്ലീം ലീഗ്. രാമക്ഷേത്ര വിഷയത്തില്‍ വീണ്ടും വിവാദമുയര്‍ത്തിക്കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുസ്ലീം ലീഗ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ദേശീയ നേതൃയോഗത്തിന് ശേഷം മാധ്യമങ്ങലെ കാണുന്നതിനിടെയാണ് നേതാക്കളുടെ പ്രതികരണം. പ്രിയങ്കാ ഗാന്ധിയുടെ പ്രസ്ഥാവന അസ്ഥാനത്തായിപ്പോയെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.

ബാബറി വിധിയെ അംഗീകരിക്കുകയല്ല സ്വാഗതം ചെയ്യുകയാണ് മുസ്ലീം ലീഗ് ചെയ്തതെന്ന് ഇടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു.

രാമക്ഷേത്ര വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്ഥാവനയില്‍ അതൃപ്തി രേഖപ്പെടുത്തി മുസ്ലീം ലീഗ് പ്രമേയം പാസാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News