സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യം നേരിടാന്‍ കൊവിഡ് ബ്രിഗേഡ് ശക്തിപ്പെടുത്താന്‍ തീരുമാനം. ഇതിനായി കൂടുതല്‍ നിയമനം നടത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
സംസ്ഥാനത്ത് കൊവിഡ് രോഗ വ്യാപനം നിര്‍ണായക ഘട്ടത്തിലാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കൊവിഡ് ബ്രിഗേഡിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കും. ഇതിനായി സ്റ്റാഫ് നഴ്‌സ് ഉള്‍പ്പെടെ കൂടുതല്‍ നിയമനം നടത്താനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
ആരോഗ്യവകുപ്പിന്റെ മേല്‍നോട്ടത്തില്‍ പൊലീസ് സര്‍വയലന്‍സ് ശക്തിപ്പെടുത്തും. കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ പ്രവര്‍ത്തനവും വിപുലമാക്കും. രോഗികള്‍ കൂടുന്ന ഏത് സാഹചര്യത്തെയും നേരിടാന്‍ സംസ്ഥാനത്തെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
പ്ലസ് വണ്ണിന് സീറ്റ് വര്‍ദ്ധിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ പത്ത് ശതമാനവും തൃശുര്‍ മുതല്‍ വടക്കോട്ടുള്ള ആറ് ജില്ലകളില്‍ 20 ശതമാനം വീതവുമാണ് സീറ്റ് വര്‍ദ്ധിക്കുക. കൂടുതല്‍ അപേക്ഷ വരുന്ന സാഹചര്യത്തിലാണ് സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചത്.
സഹകരണ വകുപ്പിന് കീഴിലെ ഓഡിറ്റമാരുടെ 73 തസ്തികകള്‍ സ്ഥിരപ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. 86 മുതലുള്ള തസ്തികകളാണിവ. കൊവിഡിന്റെ പശ്ചാത്തലത്തില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് 5000 രൂപ ധനസഹായം നല്‍കുന്നതിന് 50 കോടി രൂപയും മന്ത്രിസഭാ യോഗം അനുവദിച്ചു. നോര്‍ക്കയ്ക്കാണ് തുക അനുവദിച്ചത്.
Get real time update about this post categories directly on your device, subscribe now.