രൂപമാറ്റം വരുത്തിയ ബൈക്കില്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര; വീഡിയോ വൈറല്‍, പെണ്‍കുട്ടിക്ക് പിഴ

കൊല്ലം: രൂപമാറ്റം വരുത്തിയ ബൈക്ക് ഹെല്‍മറ്റ് ഇല്ലാതെ ഓടിച്ച പെണ്‍കുട്ടിക്ക് 20,500 രൂപ പിഴ. മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് വിഭാഗം പുന്തലത്താഴത്തുള്ള വീട്ടിലെത്തിയാണ് പെണ്‍കുട്ടിക്കെതിരെ നടപടി സ്വീകരിച്ചത്.

പെണ്‍കുട്ടിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ നല്‍കുകയും 20,500 രൂപ പിഴ ചുമത്തുകയും ചെയ്തു. ഗിയര്‍ ഇല്ലാത്ത സ്‌കൂട്ടര്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സാണ് പെണ്‍കുട്ടിക്ക് ഉണ്ടായിരുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇതുപയോഗിച്ച് ഗിയര്‍ ഉള്ള ബൈക്ക് ഓടിച്ചതിന് പതിനായിരം, ബൈക്ക് രൂപ മാറ്റം വരുത്തിയതിന് പതിനായിരം, ഹെല്‍മറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചതിന് അഞ്ഞൂറു രൂപയും ചേര്‍ത്താണ് 20,500 രൂപ പിഴ ചുമത്തിയത്.

വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ പെണ്‍കുട്ടിക്കെതിരെ ഉയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News