മഴയിലും കാറ്റിലും വൈദ്യുതി ബന്ധം തടസപ്പെട്ടു; ഭൂമി പൂജ ടിവിയില്‍ കാണാതിരിക്കാന്‍ വിച്ഛേദിച്ചതാണെന്ന വ്യാജപ്രചരണവുമായി സംഘികള്‍; ഇങ്ങനെ നുണ പറയാന്‍ നാണമില്ലേയെന്ന് സോഷ്യല്‍മീഡിയ

തിരുവനന്തപുരം: രാമക്ഷേത്ര ഭൂമി പൂജ ടിവിയില്‍ കാണാതിരിക്കാന്‍ സംസ്ഥാനത്ത് വ്യാപകമായി വൈദ്യുതി വിച്ഛേദിച്ചുവെന്ന വ്യാജപ്രചരണവുമായി സംഘപരിവാര്‍.

ചൊവ്വാഴ്ച രാത്രി പെയ്ത കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ മരം വീണ് വൈദ്യുതി ബന്ധം തടസപ്പെട്ടിരുന്നു. ഇതിനെയാണ് വിദ്വേഷ പ്രചരണമായി സംഘികള്‍ ഉപയോഗിച്ചത്.

സന്ദീപ് വാര്യരാണ് ഈ വ്യാജപ്രചരണം ഏറ്റെടുത്തതില്‍ മുന്നില്‍ നില്‍ക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും, മന്ത്രി എംഎം മണിയും ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് ഇവര്‍ വ്യാജപ്രചരണം നടത്തുന്നത്.

സംസ്ഥാനത്ത് ശക്തമായ മഴ പെയ്തതിന്റേയും കാറ്റ് വീശിയതിന്റേയും ചിത്രമടക്കമുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം മറച്ചുവച്ചാണ് സംഘികളുടെ വിദ്വേഷ പ്രചരണം.

ബുധനാഴ്ച വ്യാപകമായി വൈദ്യുതി മുടങ്ങുമെന്ന് സോഷ്യല്‍ മീഡിയയില്‍ നേരത്തെ തന്നെ പ്രചരണമുണ്ടായിരുന്നു. ഇതിനെതിരെ കെഎസ്ഇബി രംഗത്തെത്തുകയും, പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് വസ്തുതകള്‍ മറച്ചുവച്ച് സന്ദീപിനെ പോലെയുള്ളവര്‍ വിദ്വേഷ പ്രചരണങ്ങളുടെ രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel