നിലമ്പൂര്‍ ആഢ്യന്‍പാറയില്‍ ഉരുള്‍പ്പൊട്ടി; ചാലിയാറില്‍ ജലനിരപ്പുയര്‍ന്നു; മുണ്ടേരി പാലം ഒലിച്ചുപോയി

മലപ്പുറം: കനത്ത മഴയില്‍ മലപ്പുറം നിലമ്പൂര്‍ ആഢ്യന്‍പാറയില്‍ ഉരുള്‍പ്പൊട്ടി.

മലവെള്ളം ഒഴുകിയെത്തിയതോടെ ചാലിയാറിലും കൈവഴികളായ കരിമ്പുഴയിലും കാഞ്ഞിരപ്പുഴയിലും ജലനിരപ്പുയര്‍ന്നു. പോത്തുകല്ലില്‍ ചാലിയാറിന് കുറുകെയുള്ള മുണ്ടേരി പാലം ഒലിച്ചുപോയി.

വാണിയമ്പലം, തരിപ്പ പൊട്ടി, കുമ്പളപ്പാറ കോളനികള്‍ ഒറ്റപ്പെട്ടു. ആളപായങ്ങളില്ല. ഉള്‍ക്കാടുകളിലും മലയോര മേഖലകളിലും ശക്തമായ കാറ്റും മഴയും തുടരുകയാണ്.

വെള്ളം കയറാനിടയുള്ള സ്ഥലങ്ങളില്‍നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചുതുടങ്ങി. ഭൂദാനം, പൂളപ്പാടം,കുറുമ്പലങ്ങോട് സ്‌കൂളുകളിലെ ക്യാമ്പുകളിലേക്ക് 30 കുടുംബങ്ങളെ മാറ്റി. പുഴയോരങ്ങളിലുള്ളവര്‍ ജാഗ്രതപാലിക്കണമെന്നു ജില്ലാ കലക്ടര്‍ അറിയിച്ചുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News