അടുത്ത 4 ദിവസങ്ങളില്‍ മ‍ഴ കനക്കും; സംസ്ഥാനത്തിന് പ്രളയ മുന്നറിയിപ്പ് നല്‍കി കേന്ദ്രം

സംസ്ഥാനത്തിന് പ്ര‌ളയമുന്നറിയിപ്പ് നല്‍കി കേന്ദ്രം. കേരളം ഉള്‍പ്പടെ ആറ് സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയത്. ബാം​ഗാൾ ഉൾക്കടലിൽ പുതിയതായി രൂപംകൊണ്ട ന്യൂനമർദത്തെ തുടർന്ന് ഞായറാഴ്ച വരെയുള്ള നാല് ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കേരളം, മാഹി, കര്‍ണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, അടക്കം 10 സംസ്ഥാനങ്ങളില്‍ വരുന്ന നാല് ദിവസം ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സെന്‍ട്രല്‍ ജല കമ്മീഷന്‍ സ്പെഷ്യല്‍ ഫ്ലഡ് അഡ്വൈസറി ഇറക്കിയത്. കേരളത്തില്‍ പെരിയാര്‍ തടത്തില്‍ ശക്തമായ മഴ ലഭിക്കും. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയതോതില്‍ ജലനിരപ്പ് ഉയരാം.

ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായി മഴ പെയ്യുന്നതിനാല്‍ പുഴകളിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. പെരിയാറിന്റെ വനമേഖലകളില്‍ മഴ ശക്തമായി തുടരുകയാണ്. നീല​ഗിരി വനമേഖലകളില്‍ ശക്തമായ മഴ തുടരുന്നത് ഭവാനി പുഴയില്‍ വെള്ളം ഉയര്‍ത്തും. അതിനാല്‍ പാലക്കാട് ജില്ലയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കൂടാതെ കടല്‍ത്തീരങ്ങളിലും ജാ​ഗ്രത നിര്‍ദേശം നല്‍കി. 60 കിലോ മീറ്റര്‍ വേ​ഗതയില്‍ കാറ്റ് അടിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതിനാല്‍ അഞ്ചര അടി ഉയരത്തില്‍ തിരമാല ഉയരുമെന്നും കടലില്‍ പോകരുതെന്നും അറിയിച്ചു.

അതേസമയം വടക്കന്‍ കേരളത്തില്‍ മഴ ശക്തമായി തുടരുകയാണ്. ഇന്ന് കോഴിക്കോട് വയനാട് മേഖലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാച്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. എട്ടിന് ഇടുക്കി, പാലക്കാട് ജില്ലകളിലും ഒന്‍പതിന് മലപ്പുറം, വയനാട് കണ്ണൂര്‍ ജില്ലകളിലും തീവ്രമഴയ്ക്ക് സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News