കൂടത്തായി കൊലപാതക പരമ്പര കേസിൽ അനുബന്ധ കുറ്റപത്രം ഇന്ന് നൽകും

കൂടത്തായി കൊലപാതക പരമ്പര കേസിൽ അനുബന്ധ കുറ്റപത്രം ഇന്ന് നൽകും. റോയ് വധക്കേസിൽ നോട്ടറി അഭിഭാഷകൻ സി വിജയകുമാറിനെ അഞ്ചാം പ്രതിയാക്കിയാണ് കുറ്റപത്രം നൽകുക.

ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കും. ഭർതൃപിതാവായ ടോം തോമസിൻ്റെ സ്വത്ത് തട്ടിയെടുക്കാൻ ഒന്നാം പ്രതി ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കിയിരുന്നു. ഇത് സാക്ഷ്യപ്പെടുത്തിയത് വിജയകുമാറാണ്.

ഒസ്യത്ത് വ്യാജമാണെന്നറിഞ്ഞ് വിജയകുമാർ നോട്ടറി സീൽ പതിച്ചു നൽകിയെന്നാണ് കുറ്റം. ഒസ്യത്തിൽ ടോം തോമസിൻ്റെ ഒപ്പ് വ്യാജമാണെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News