അഹമ്മദാബാദിലെ കൊവിഡ് ആശുപത്രിയിൽ വൻ തീപിടുത്തം; 8 രോഗികള്‍ മരിച്ചു

ഗുജറാത്തിലെ കോവിഡ് ആശുപത്രിയിൽ തീപിടിത്തം. 8 കോവിഡ് രോഗികൾ മരിച്ചു. അഹമ്മദാബാദ് നവരംഗപുരയിലെ ശ്രേയ കോവിഡ് ആശുപതിയിലാണ് തീപിടിത്തം ഉണ്ടായത്. അതേ സമയം രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും റെക്കോർഡ് വർധനവ്. 24 മണിക്കൂറിനുളിൽ 904 പേർ മരിച്ചു. 56282 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു.

പുലർച്ചെ 3 മണിയോടെയാണ് കോവിഡ് രോഗികളെ ചികിൽസിക്കുന്ന സ്വകാര്യ ആശുപത്രിയ്ക്ക് തീപിടിച്ചത്. അഹമബദാബാദിലെ നവരംഗപുരയിൽ സ്ഥിതി ചെയുന്ന ശ്രേയ ആശുപത്രിയിൽ തീപിടിത്തം ഉണ്ടാകുമ്പോൾ 50ലേറെ രോഗികൾ ഉണ്ടായിരുന്നു. ഇതിൽ അഞ്ചു പുരുഷന്മാരും 3 സ്ത്രീകളുമടക്കം 8 പേർ തീപിടിത്തത്തിൽ മരിച്ചു. നാല്പതിലേറെ പേരെ രക്ഷിച്ചു.

രക്ഷപെട്ട എല്ലാവരെയും സമീപത്തെ സർദാർ വല്ലഭായി പട്ടേൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പത്തോളം ഫയർ എൻജിനുകൾ എത്തിയാണ് തീ നിയത്രണം വിധേയമാക്കിയത്. അപകടത്തെക്കുറിച്ചു അന്വഷിക്കാൻ ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറിയുടെ നേത്രത്വത്തിൽ ഉന്നത തല സംഘത്തെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു.

മരിച്ചവർക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും പ്രധാനമന്ത്രി റിലീഫ് ഫണ്ടിൽ നിന്നും നൽകും. പ്രധാനമന്ത്രി അപകടത്തിൽ അനുശോചിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here