രാജ്യത്ത് രോഗബാധിതര്‍ 20 ലക്ഷത്തിനടുത്ത്; 24 മണിക്കൂറിനിടെ 56,282 പുതിയ രോഗികള്‍

രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 56282 ആയി. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 1964537 ആയി ഉയർന്നു. ആദ്യമായി ഒറ്റ ദിവസത്തിനുള്ളിൽ 904 പേർ കൊവിഡ് മൂലം മരിച്ചു. മരണ സംഖ്യ 40699 ലെത്തി. പത്തിമൂന്നേകാൽ ലക്ഷം പേർ രോഗ വിമുക്തി നേടിയിട്ടുണ്ട്. ആറു ലക്ഷത്തോളം പേർ ചികിത്സയിൽ തുടരുന്നു.

ഇതുവരെ രോഗബാധിതരായവരുടെ എണ്ണം 19,64,537 ആയി. ഇന്നലെ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് 904 പേരാണ്. ഇതോടെ ഇന്ത്യയിലെ കൊവിഡ് മരണം 40,699 ആയി.

രാജ്യത്ത് 5,95,501 ആളുകള്‍ കൊവിഡ് ബാധിതരായി ചികില്‍സയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 13,28,337 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു.

ഇതുവരെ രാജ്യത്ത് 2,21,49,351 പേര്‍ക്ക് കൊവിഡ് പരിശോധന നടത്തിയതായി ഐസിഎംആര്‍ അറിയിച്ചു. ഇന്നലെ മാത്രം 6,64,949 പേരുടെ സ്രവസാംപിള്‍ ടെസ്റ്റാണ് നടത്തിയത്. കൊവിഡ് രോഗബാധയില്‍ രാജ്യത്ത് മഹാരാഷ്ട്രയാണ് മുന്നില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News