മുൻ വൈക്കം എംഎൽഎ പി.നാരായണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

മുൻ വൈക്കം എംഎൽഎയും സിപിഐ നേതാവുമായ പി.നാരായണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണനും അനുശോചിച്ചു.

അധസ്ഥിത ജനവിഭാഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിച്ച നേതാവായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

പാവപ്പെട്ടവൻ്റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ച ജനകീയ നേതാവായിരുന്നു അദ്ദേഹമെന്ന് നിയമസഭാ സ്പീക്കർ അനുസ്മരിച്ചു.
അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടേയും, പാർട്ടി പ്രവർത്തകരുടേയും ദുഖത്തിൽ സ്പീക്കർ പങ്കുചേർന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel