ചാലിയാറും പോഷക നദികളും കരകവിഞ്ഞു; നിലമ്പൂർ താലൂക്കിൽ 7 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; ആദിവാസികൾ സുരക്ഷിതർ

കനത്തമഴയിൽ ചാലിയാറും പോഷക നദികളും കരകവിഞ്ഞതിനെ തുടർന്ന് നിലമ്പൂർ താലൂക്കിൽ 7 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കുറുമ്പലങ്ങോട് വില്ലേജിലെ എരുമമുണ്ട നിർമല എച്ച്എസ്എസ്, പൂളപ്പാടം ജിഎൽപിഎസ്,ഭൂദാനം ജിൽപിഎസ്, എടക്കര വില്ലേജ് പരിധിയിലെ ജിഎച്ച്എസ് എടക്കര, ഉച്ചക്കുളം ട്രൈബൽ എൽപി സ്കൂൾ, നമ്പൂരിപ്പൊട്ടി ദുവാ കോളേജ്,കരുളായി ജിഎൽഎസ് പുള്ളിയിൽ എന്നിലടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങിയത്.

105 കുടുംബങ്ങളിലായി സ്ത്രീകളും കുട്ടികളും ഉൾപ്പടെ 410 പേരേ ക്യാമ്പുകളിലേക്ക് മാറ്റി. മുണ്ടക്കടവ്,നെടുങ്കയം ആദിവാസി കോളനികളിലെ 153 പേരെ സുരക്ഷിത മേഖലയിലേക്ക് മാറ്റി.പ്രദേശത്ത് മഴ കുറയുന്നുണ്ട്.

അടിയന്തര സാഹചര്യം നേരിടാൻ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം താലൂക്ക് ഓഫീസിൽ ആരംഭിച്ചു.04931221471.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News