കേരള കൈത്തറിയോട് കേന്ദ്ര അവഗണന; ദേശീയ കൈത്തറി വികസന കോർപറേഷൻ കേരള റീജണൽ ഓഫീസ് ഒഴിവാക്കാൻ കേന്ദ്ര തീരുമാനം

ദേശീയ കൈത്തറി വികസന കോർപ്പറേഷൻ കേരള റീജണൽ ഓഫീസ് ഒഴിവാക്കാൻ കേന്ദ്ര തീരുമാനം. കണ്ണൂരിലെ റീജണൽ ഓഫീസ് ബ്രാഞ്ച് ഓഫീസ് ആക്കി തരം താഴ്ത്തിക്കൊണ്ടുള്ള ഉത്തരവിറങ്ങി. ഉത്തരവ് നിലവിൽ വരുന്നതോടെ കേരളം ബംഗളൂരു റീജണലിന് കീഴിലാകും.

കേരളത്തിൻറെ കൈത്തറി മേഖലയ്ക്കു തിരിച്ചടിയാകുന്നതാണ് റീജണൽ ഓഫീസ് ബ്രാഞ്ച് ഓഫീസ് ആക്കി തരംതാഴ്ത്താനുള്ള തീരുമാനം.കേരളത്തിലെ കൈത്തറിയുടെ പ്രധാന കേന്ദ്രമായ കണ്ണൂരിലെ തറി വ്യവസായത്തെയും ഇത് പ്രതികൂലമായി ബാധിക്കും. ടെക്സ്റ്റൈൽസ് മേഖലയ്ക്ക് ആവശ്യമായ നൂൽ ഉൾപ്പെടെയുള്ള വസ്തുക്കൾ ന്യായവിലക്ക് ലഭ്യമാക്കുകയാണ് ദേശീയ കൈത്തറി വികസന കോർപ്പറേഷന്റെ സേവനം.

ഉൽപ്പാദിപ്പിക്കുന്ന സ്ഥലത്ത് നിന്നുള്ള അതെ വിലയ്ക്ക് നൂൽ ഉൾപ്പെടെയുള്ള വസ്തുക്കൾ ലഭ്യക്കുന്നതിന് മറ്റ് ചിലവുകൾ കോർപ്പറേഷൻ വഹിക്കും.റീജിയണൽ ഓഫീസ് ബ്രാഞ്ച് ഓഫീസ് ആകുന്നതോടെ അസംസ്കൃത വസ്തുക്കൾക്ക് കാലതാമസം നേരിടും.തളർന്ന് നിൽക്കുന്ന കൈത്തറി മേഖലയ്ക്ക് കൂടുത ആഘാതം സൃഷ്ടിക്കുന്നതാണ് കേരള റീജിയണൽ ഓഫീസ് ഒഴിവാക്കാനുള്ള തീരുമാനമെന്നാണ് ഈ രംഗത്ത് ഉള്ളവരുടെ വിലയിരുത്തൽ .

രാജ്യത്തെ ഒൻപത് റീജണൽ ഓഫീസുകളുടെ എഴാക്കി ചുരുക്കിയാണ് കോർപ്പറേഷൻ ഉത്തരവിറക്കിയത്. ഈ മാസം പതിനാലിന് ഉത്തരവ് പ്രാബല്യത്തിൽ വരും.ലോക പ്രശസ്തി നേടിയ കേരളത്തിന്റെയും കണ്ണൂരിലെയും കൈത്തറിയോടുള്ള അവഗണന കൂടിയാണ് ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News