ചരിത്രം കുറിച്ച് ഡിവൈഎഫ്ഐ; റീസൈക്കിള്‍ കേരള പദ്ധതിയിലൂടെ സമാഹരിച്ചത് 11 കോടി

കൊച്ചി: റീസൈക്കിള്‍ കേരള പദ്ധതിയിലൂടെ ഡിവൈഎഫ്‌ഐ സമാഹരിച്ചത് 11 കോടി.
10,95,86,537 രൂപയാണ് ഡിവൈഎഫ്‌ഐ സമാഹരിച്ചത്. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

പാഴ്വസ്തുക്കള്‍ ശേഖരിച്ച് വിറ്റാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഈ തുക സമാഹരിച്ചത്. ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് വില്‍പന നടത്തി. ജലാശയങ്ങളില്‍ നിന്നും നീക്കിയത് ആറര ടണ്‍ പ്ലാസ്റ്റിക്കാണ്. 1519 ടണ്‍ ഇരുമ്പ് മാലിന്യം ശേഖരിച്ച് വില്‍പന നടത്തി.

പദ്ധതിയോട് പൊതുസമൂഹത്തില്‍ നിന്ന് ലഭിച്ചത് വന്‍ പിന്തുണയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News