മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വപ്‌നയ്ക്ക് സ്വാധീനമുണ്ടെന്ന് എന്‍ഐഎ പറഞ്ഞിട്ടില്ലെന്ന് അഭിഭാഷകന്‍; ജാമ്യഹര്‍ജിയില്‍ വിധി തിങ്കളാഴ്ച

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വപ്‌നയ്ക്ക് സ്വാധീനമുണ്ടെന്ന് എന്‍ഐഎ പറഞ്ഞിട്ടില്ലെന്ന് സ്വപ്‌നയുടെ അഭിഭാഷകന്‍ മാധ്യമങ്ങളോട്.

സ്വപ്‌നയുടെ ലോക്കറില്‍ നിന്ന് കണ്ടെത്തിയത് ആഭരണങ്ങള്‍ മാത്രമാണെന്നും കേസില്‍ തീവ്രവാദബന്ധം കണ്ടെത്താന്‍ എന്‍ഐഎയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.

അതേസമയം, സ്വപ്‌നയുടെ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വിധി പറയും.

മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വപ്‌ന സുരേഷിന് കേവല പരിചയം മാത്രമാണുള്ളത്. എന്നാല്‍ ഇതിനെ മുഖ്യമന്ത്രിയുമായി സ്വപ്‌നയ്ക്ക് പരിചയം എന്ന വ്യാഖ്യാനിക്കുകയാണ് ചില മാധ്യമങ്ങള്‍. എന്‍ഐഎ സംഘം കോടതിയില്‍ പറഞ്ഞതിനെ വളച്ചൊടിക്കുകയായിരുന്നു ഒരു വിഭാഗം മാധ്യമങ്ങള്‍.

അതേസമയം, സ്വര്‍ണ്ണക്കടത്ത് ഗൂഢാലോചനയില്‍ സ്വപ്നയ്ക്ക് വലിയ പങ്കുണ്ടെന്ന് എന്‍ഐഎ സംഘം കോടതിയെ അറിയിച്ചു.

യുഎഇ കോണ്‍സുലേറ്റില്‍ സ്വപ്നയ്ക്ക് സ്വാധീനമുണ്ട്. കോണ്‍സുലേറ്റില്‍ നിന്ന് രാജിവെച്ച ശേഷവും പ്രതിമാസം 1000 ഡോളര്‍ പ്രതിഫലം സ്വപ്നക്ക് ലഭിച്ചിരുന്നു. ശിവശങ്കറാണ് സ്വപ്നയ്ക്ക് സ്‌പേസ് പാര്‍ക്കില്‍ ജോലി വാഗ്ദാനം ചെയ്ത്. സ്‌പേസ് പാര്‍ക്കിലും സ്വപ്നക്ക് വലിയ സ്വാധീനമുണ്ടായിരുന്നു. കള്ളക്കടത്ത് സംഘത്തിലുള്ളവര്‍ക്ക് ഇടപാടുകള്‍ക്ക് പ്രതിഫലമായി ലഭിച്ചത് അമ്പതിനായിരം രൂപ വീതമാണെന്നും എന്‍ഐഎ വ്യക്തമാക്കി. സ്വപ്നയുടെ ജാമ്യ ഹര്‍ജി എതിര്‍ത്തുകൊണ്ട് എന്‍ഐഎയ്ക്കു വേണ്ടി അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ വിജയ കുമാറാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

ജൂണ്‍ 30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കോണ്‍സുലേറ്റിലേയ്ക്കുള്ള ബാഗേജ് വിട്ടു നല്‍കുന്നതിന് ഇടപെടാന്‍ ശിവശങ്കറിനോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം ഇതിനായി ഇടപെട്ടിട്ടില്ലെന്നാണ് വ്യക്തമാകുന്നതെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News