തൃശൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കനത്ത കാറ്റിലും മഴയിലും വ്യാപക നാശ നഷ്ടം. ചാലക്കുടി പരിയാരം, കൊടശ്ശേരി പഞ്ചായത്തുകളിൽ കനത്ത കാറ്റിൽ മരങ്ങൾ കടപുഴകി വീണു . പ്രദേശത്തെ വൈദ്യതി ബന്ധം താറുമാറായി.
പരിയാരം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ ശക്തമായ കാറ്റിൽ പ്രദേശത്തെ വൻ മരങ്ങൾ കടപുഴകി വീണു. മോതിരക്കണ്ണിയിൽ പത്തോളം വൈദ്യുത പോസ്റ്റുകള്‍ ഒടിഞ്ഞു.
വേളൂക്കര ആനമല റൂട്ടില്‍ വന്‍ മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. കോടശ്ശേരി പഞ്ചായത്തിലെ താഴൂരിലും ശകതമായ കാറ്റിൽ നാശനഷ്ടങ്ങൾ ഉണ്ടായി. വാല്‍പ്പറയിൽ കനത്ത മഴ തുടരുകയാണ്. പ്രദേശത്ത് പലയിലങ്ങളിലായി മരങ്ങള്‍ വീണ് വീടുകളും കടകളും തകർന്നു.
പൂമലഡാമിൽ ജലനിരപ്പ് 27 അടിയായതിനെ തുടർന്ന് ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ജലനിരപ്പ് 28 അടിയാവുമ്പോൾ ഷട്ടറുകൾ തുറക്കാനാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. 29 അടിയാണ് പരമാവധി ജലനിരപ്പ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പെരിങ്ങൽക്കുത്ത് ഡാമിൽ നിന്നും വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്.

Get real time update about this post categories directly on your device, subscribe now.