നടന്‍ സമീര്‍ ആത്മഹത്യ ചെയ്ത നിലയില്‍; മൃതദേഹത്തിന് രണ്ടുദിവസം പഴക്കം

മുംബൈ: പ്രമുഖ ഹിന്ദി സീരിയല്‍ താരം സമീര്‍ ശര്‍മ്മ ആത്മഹത്യ ചെയ്ത നിലയില്‍.

മുംബൈ മലാഡിലെ അപ്പാര്‍ട്ട്‌മെന്റിലാണ് സമീറിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടുദിവസം പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അപ്പാര്‍ട്ട്‌മെന്റിലെ കാവല്‍ക്കാരനാണ് ആദ്യം മൃതദേഹം കണ്ടതെന്ന് പൊലീസ് അറിയിച്ചു. വിശദമായ അന്വേഷണം നടത്തുമെന്ന് മുംബൈ പൊലീസ് അറിയിച്ചു.

യെ റിഷ്ദ ഹെ പ്യാര്‍ കാ എന്ന പരമ്പരയില്‍ അഭിനയിച്ചുവരുകയായിരുന്നു സമീര്‍. കഹാനി ഖര്‍ ഖര്‍ കീ, ക്യൂ കീ സ്ലാസ് ബീ, കബി ബഹു ദീ എന്നീ സീരിയലുകളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News