ഇടുക്കിയില്‍ ജലനിരപ്പ് 2347.12; മൂന്ന് ദിവസംകൊണ്ട് പത്തടി ഉയര്‍ന്നു

ഇടുക്കി അണക്കെട്ടില്‍ 24 മണിക്കൂറിനുള്ളില്‍ നാലടിവെള്ളം കൂടി. പദ്ധതി പ്രദേശത്തുള്‍പ്പെടെ ജില്ലയില്‍ ശരാശരി 31.32 മില്ലിമീറ്റര്‍ മഴ ലഭിച്ചു.

പെരിയാറിലും കൈവഴികളിലും ജലനിരപ്പുയര്‍ന്നതോടെ മൂന്ന് ദിവസത്തിനുള്ളില്‍ പത്തടിവെളളമാണ് ജലസംഭരണിയില്‍ കൂടിയത്.

വ്യാഴാഴ്ച 2347.12 അടിയായി ജലനിരപ്പുയര്‍ന്നു. അണക്കെട്ടിന്റെ സംഭരണശേഷിയുടെ 58.65 ശതമാനം വെള്ളമുണ്ട്.

മൂലമറ്റത്ത് വൈദ്യുതി ഉല്‍പ്പാദനം 3.28 ദശലക്ഷം യൂണിറ്റായി വര്‍ധിപ്പിച്ചു. കല്ലാര്‍കുട്ടി അണക്കെട്ടിന്റെ നാല് ഷട്ടറും പാംബ്ലെയുടെ രണ്ട് ഷട്ടറും മലങ്കര അണക്കെട്ടിന്റെ ആറ് ഷട്ടറും തുറന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News